Sorry, you need to enable JavaScript to visit this website.

പുല്‍വാമയില്‍ കൊല്ലപ്പെട്ട മലയാളി ജവാന്റെ ഭൗതിക ശരീരം ശനിയാഴ്ച രാവിലെ കരിപ്പൂരിലെത്തിക്കും

മലപ്പുറം- ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ വി.വി വസന്തകുമാറിന്റെ ഭൗതിക ശരീരം ശനിയാഴ്ച രാവിലെ 8.55ന് എയര്‍ ഇന്ത്യയുടെ 845 നമ്പര്‍ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും. മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ഇ.പി ജയരാജന്‍, കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവര്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം ഏറ്റുവാങ്ങി അന്ത്യോപചാരം അര്‍പ്പിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കു വേണ്ടിയും മന്ത്രിമാര്‍ ഉപചാരമര്‍പ്പിക്കും. ജില്ലാകലക്ടര്‍ അമിത് മീണ, എ.ഡി.എം പി.സെയ്യിദ് അലി, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ശേഷം റോഡു മാര്‍ഗം ഭൗതികശരീരം വസന്തകുമാറിന്റെ ജന്മനാടായ വയനാട്ടിലേക്ക് കൊണ്ടുപോകും. ലക്കിടി എല്‍.പി സ്‌കൂളില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷം തൃക്കൈപറ്റ മുക്കംകുന്നില്‍ സര്‍ക്കാരിന്റേയും സൈന്യത്തിന്റേയും ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
 

Latest News