Sorry, you need to enable JavaScript to visit this website.

പുതിയ കുടിയേറ്റ ബില്ലില്‍ കാതലായ മാറ്റങ്ങള്‍ വേണം-പ്ലീസ് ഇന്ത്യ

റിയാദ്- കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്ന 2019 ലെ എമിഗ്രേഷന്‍ ബില്ലില്‍
കാതലായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന്  പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ (പ്ലീസ് ഇന്ത്യ) അഭിപ്രായപ്പെട്ടു. സൗദി അറേബ്യ ഉള്‍പ്പെടയുള്ള വിവിധ ജി.സി.സി രാജ്യങ്ങളില്‍ പ്രവാസികള്‍ക്ക് വേണ്ടിയുള്ള നിയമ പോരാട്ടങ്ങളില്‍ ഏര്‍പ്പെടുന്ന   സന്നദ്ധ സംഘടനയാണ് പ്ലീസ് ഇന്ത്യ. പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദേശങ്ങള്‍ സംഘടനയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ ലത്തീഫ് തെച്ചി, അഡ്വ. ജോസ് എബ്രഹാം. ( ഗ്ലോബല്‍ ഡയറക്ടര്‍),  മിനി മോഹന്‍ (ഗ്ലോബല്‍ അഡ്മിനിസ്‌ട്രേറ്റര്‍) എന്നിവര്‍ സമര്‍പ്പിച്ചു.
തെളിവ് അടിസ്ഥാനമാക്കിയുള്ള നയരൂപീകരണത്തിനായി വിവിധ ഉറവിടങ്ങളില്‍
നിന്നുള്ള ശരിയായ വിവര ശേഖരണം നടത്തുക, രാജ്യം വിടാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന പ്രതികൂല ഘടകങ്ങള്‍ കുറച്ചു കൊണ്ടുവരിക, കുടിയേറ്റത്തിന്റെ എല്ലാ ഘട്ടങ്ങളിലും ശരിയായ വിവരങ്ങള്‍ യഥാസമയം നല്‍കുക, എല്ലാ പ്രവാസികളുടെയും നിയമപരമായ തിരിച്ചറിയല്‍ രേഖകള്‍ ഉറപ്പ് വരുത്തുക,  പതിവ് കുടിയേറ്റത്തിനുള്ള മാര്‍ഗങ്ങളുടെ ലഭ്യതയും സൗകര്യവും ഉറപ്പ് വരുത്തുക, നിയമാനുസൃതവും ധാര്‍മികവുമായ റിക്രൂട്ട്‌മെന്റ് നടപടികള്‍ക്കും മാന്യമായ തൊഴില്‍ സംരക്ഷണത്തിനുമുള്ള സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുക,
കുടിയേറ്റത്തിലെ അപകട സാധ്യതകള്‍ കുറക്കുക, ജീവന്‍ സംരക്ഷിക്കുന്നതിനും കാണാതാവുന്ന കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുമായി ഏകീകൃത അന്താരാഷ്ട്ര സംവിധാനം സാധ്യമാക്കുക, മനുഷ്യക്കടത്തിനെതിരെയുള്ള രാഷ്ട്രാന്തര പ്രതികരണം ശക്തമാക്കുക,  പുനരധിവാസം ഉറപ്പാക്കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

 

 

 

Latest News