Sorry, you need to enable JavaScript to visit this website.

പ്രധാനമന്ത്രി കേരളത്തില്‍; കൊല്ലം ബൈപാസ് ഉദ്ഘാടനം 4.50ന്

തിരുവനന്തപുരം- ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെത്തി. വൈകിട്ട് നാലിന് തിരുവനന്തപുരം വ്യോമസേനാ ടെക്‌നിക്കല്‍ ഏരിയയില്‍ വിമാനമറങ്ങിയ മോഡിയുടെ ആദ്യത്തെ പരിപാടി കൊല്ലത്താണ്.
ഹെലിക്കോപ്റ്ററില്‍ കൊല്ലത്ത് ഇറങ്ങുന്ന പ്രധാനമന്ത്രി 4.50ന് ആശ്രാമം മൈതാനത്തെ ചടങ്ങില്‍ കൊല്ലം ബൈപാസ് ഉദ്ഘാടനം നിര്‍വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മന്ത്രി ജി. സുധാകരന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

 

Latest News