Sorry, you need to enable JavaScript to visit this website.

മരിച്ചു പോയ എസ്.പിക്കും സ്ഥലംമാറ്റം 

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഇടം പടിച്ച് മരിച്ചുപോയ എസ്പിയും. ഡെപ്യുട്ടി സൂപ്രണ്ടായിരുന്ന സത്യ നാരായണ്‍ സിംഗിന്റെ  പേരാണ് ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഇദ്ദേഹം കഴിഞ്ഞ മാസമാണ് അന്തരിച്ചത്. അതേസമയം, തെറ്റ് സംഭവിച്ചത് മനസ്സിലാക്കിയ ഡിജിപി ഒ പി സിംഗ് ക്ഷമാപണം നടത്തി. ഇത്തരം അബദ്ധങ്ങള്‍ ക്ഷമിക്കാന്‍ കഴിയില്ലെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഡിജിപി ട്വിറ്ററിലൂടെ അറിയിച്ചു. വെള്ളിയാഴ്ചയാണ്  ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ പുറത്തിറങ്ങിയത്. 

Latest News