Sorry, you need to enable JavaScript to visit this website.

കേള്‍ക്കുമ്പോള്‍ കരച്ചില്‍ വരുമായിരുന്നു; കാലം കാത്തുവെച്ച പേരിനെ കുറിച്ച് പെലെ

ഹെഡ് ചെയ്യുമ്പോൾ മിക്കവരും കണ്ണടക്കും. കണ്ണു തുറന്ന് എവിടേക്കാണ് പന്തെത്തേണ്ടതെന്ന് നോക്കി വേണം ഹെഡ് ചെയ്യാൻ. എനിക്ക് വലിയ ഉയരമില്ല. പക്ഷെ എന്റെ കാലുകൾക്ക് അപാര കരുത്തായിരുന്നു. ഒരുപിടി ഗോളുകൾ ഹെഡറിലൂടെ ഞാൻ നേടിയിട്ടുണ്ട്.


പെലെ എന്ന പേരിനോടുണ്ടായിരുന്ന അതൃപ്തിയെക്കുറിച്ച്
= അച്ഛൻ ലോകപ്രശസ്ത കണ്ടുപിടുത്തക്കാരൻ തോമസ് എഡിസന്റെ പേരാണ് എനിക്ക് നൽകിയത്. എഡ്‌സൻ അരാൻഡസ് ഡൊ നാസിമെന്റൊ. വലിയ അഭിമാനമായിരുന്നു. ആളുകൾ പെലെ എന്ന് വിളിച്ചു തുടങ്ങിയപ്പോൾ കരച്ചിൽ വരുമായിരുന്നു. കാലം ആ പേരാണ് എനിക്കു കാത്തുവെച്ചത്. ചെറുതാണ് ആ പേര്, മനസ്സിൽ തറച്ചുനിൽക്കുന്നത്.
 

? ആരംഭിച്ചതും അവസാനിപ്പിച്ചതും ചാമ്പ്യനായാണ്
= അതെ. പക്ഷെ ഒന്നും എളുപ്പമായിരുന്നില്ല. 1958 ലേത് സ്വപ്‌ന അരങ്ങേറ്റമായിരുന്നു. ഞാൻ ഒരു കുട്ടിയായിരുന്നു. പതിനേഴുകാരനെയും കൊണ്ടാണോ ലോകകപ്പിന് പോവുന്നതെന്ന് കോച്ച് വിസെന്റെ ഫിയോളയോട് ആളുകൾ ചോദിച്ചു. പക്ഷെ ഞങ്ങൾ ജയിച്ചു. 1962 ൽ എനിക്ക് പരിക്കേറ്റിട്ടും ബ്രസീലിന് കിരീടം നേടാനായി. 1966 ൽ എന്റെ പരിക്ക് ടീമിനെ തളർത്തി. 1970 ൽ എല്ലാ മത്സരങ്ങളും ഞാൻ കളിച്ചു. പൂർണതയോടെ ഞാൻ അവസാനിപ്പിച്ചു. 

? 1958 ൽ ഡിഫന്ററുടെ തലക്കു മുകളിലൂടെ പന്തുയർത്തി താങ്കൾ അവിസ്മരണീയമായ ഗോളടിച്ചു
= ആസൂത്രിതമായാണ് ആ ഗോളടിച്ചത് എന്നു പറയുന്നത് കള്ളമാവും. എന്നാൽ പെട്ടെന്ന് തോന്നുന്ന തന്ത്രങ്ങൾ എന്റെ കരുത്താണ്. പൊടുന്നനെ പൊട്ടിമുളക്കുന്ന ആശയങ്ങൾ പെട്ടെന്ന് നടപ്പാക്കണം. നെഞ്ചിൽ പന്തെടുത്തപ്പോൾ ഡിഫന്റർ കാലുയർത്തി എന്റെ നേർക്ക് വരുന്നുണ്ടായിരുന്നു. അയാളുടെ തലക്കു മുകളിലൂടെ പന്തുയർത്തുക മാത്രമായിരുന്നു വഴി. ഇതൊന്നും ചിന്തിച്ചു ചെയ്യുന്നതല്ല. ദൈവത്തിന്റെ വരദാനമാണ്.

? 1970 ലെ ഹെഡർ ഗോൾ ക്ലാസിക്കായിരുന്നു
= പൂർണമായ നീക്കങ്ങളല്ലെങ്കിലും ചെറുതായി ഇതൊക്കെ ട്രയ്‌നിംഗിൽ ഞങ്ങൾ ചെയ്തു നോക്കുമായിരുന്നു. എപ്പോഴും പന്തിനു നേരെ പായാതെ ചിലപ്പോൾ ഒഴിഞ്ഞുമാറി പന്തിനായി കാത്തുനിൽക്കണമെന്ന് അറിയാമായിരുന്നു. റിവെലിനോയുമായി ചേർന്നാണ് ത്രോഇന്നിൽ നിന്ന് ആ ഗോളടിച്ചത്. അപ്രതീക്ഷിതമായി ഒത്തുകിട്ടിയ അവസരമായിരുന്നു അത്. അച്ഛൻ പറയുമായിരുന്നു, ഹെഡ് ചെയ്യുമ്പോൾ മിക്കവരും കണ്ണടക്കും. കണ്ണു തുറന്ന് എവിടേക്കാണ് പന്തെത്തേണ്ടതെന്ന് നോക്കി വേണം ഹെഡ് ചെയ്യാൻ. എനിക്ക് വലിയ ഉയരമില്ല. പക്ഷെ എന്റെ കാലുകൾക്ക് അപാര കരുത്തായിരുന്നു. ഒരുപിടി ഗോളുകൾ ഹെഡറിലൂടെ ഞാൻ നേടിയിട്ടുണ്ട്.

? വലിയ കളിക്കാർ ബ്രസീലിന്റെ ജഴ്‌സിയിട്ട കാലത്താണ് കളിച്ചത്, എങ്ങനെ അവരെയൊക്കെ കടത്തിവെട്ടി
= ഗാരിഞ്ച, ദിദി, സീറ്റൊ... ആ കാലം മറക്കാനാവില്ല. പക്ഷെ അന്നത്തെ വിജയങ്ങൾക്കൊക്കെ ആധാരം കോച്ച് ഫിയോളയായിരുന്നു. അദ്ദേഹം എപ്പോഴും പറയും. നിങ്ങളാണ് ലോകത്തിലെ മികച്ച ടീം. എന്നു കരുതി ഗ്രൗണ്ടിൽ പോയി നിന്നാൽ മതി ജയിച്ചോളും എന്നു വിചാരിച്ചാൽ തെറ്റി. ഓരോ എതിരാളിയെയും ഗൗരവത്തോടെ എടുക്കണം. എതിരാളികളുടെ ആദരവ് നേടണം... ഇന്നും ആ വാക്കുകൾ ഓർമിക്കുന്നു. 


 

Latest News