Sorry, you need to enable JavaScript to visit this website.

ശബരിമലയില്‍ പ്രതിഷേധിച്ച 82 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

ശബരിമല- സന്നിധാനത്ത് നാമജപം നടത്തി പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വാവരുനടയ്ക്കു മുന്നില്‍ പോലീസ് ബാരിക്കേഡ് സ്ഥാപിച്ച സ്ഥലത്ത് ശനിയാഴ്ച രാത്രി 10നു ശേഷമാണ് പ്രതിഷേധക്കാര്‍ കൂട്ടനാമജപം നടത്തിയത്. ഇത് നിരോധാജ്ഞാ ലംഘനമാണെന്ന് പോലീസ് ലൗഡ് സ്പീക്കറിലൂടെ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് 82 പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ മണിയാര്‍ ക്യാംപിലേക്കു മാറ്റി. പുലര്‍ച്ചെ അഞ്ചു മണിയോ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. സന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയിരുന്നു. ഒറ്റയ്‌ക്കോ കൂട്ടമായോ ശരണം വിളിക്കുന്നതിനു തടസമില്ലെന്ന് ഹൈക്കോടതിയും ജില്ലാ കലക്ടറും നേരത്തെ വ്യക്തമാക്കിയിരുന്നു.
 

Latest News