Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഒമ്പതു മാസത്തിനിടെ 1372 വ്യാപാര തട്ടിപ്പ്; പിടികൂടിയത് മൂന്ന് കോടി ഉല്‍പന്നം

റിയാദ്- ഈ വര്‍ഷം ആദ്യത്തെ ഒമ്പതു മാസത്തിനിടെ 1372 വാണിജ്യ വഞ്ചനാ കേസുകള്‍ കണ്ടെത്തിയതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. തുടര്‍ നടപടികള്‍ക്ക് ഈ കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഒമ്പതു മാസത്തിനിടെ 3.4 കോടി യൂനിറ്റ് വ്യാജ ഉല്‍പന്നങ്ങള്‍ മന്ത്രാലയം പിടിച്ചെടുത്തു. ഇവക്ക് 46.7 കോടി റിയാല്‍ വില കണക്കാക്കുന്നു. ഇക്കാലയളവില്‍ വ്യാപാര സ്ഥാപനങ്ങളില്‍ 1,86,000 ഫീല്‍ഡ് പരിശോധന നടത്തി. മികച്ച രീതിയില്‍ കൃത്യനിര്‍വഹണം നടത്തിയ ഉദ്യോഗസ്ഥരെയും വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് വിവരങ്ങള്‍ നല്‍കി മന്ത്രാലയവുമായി സഹകരിച്ച സൗദി പൗരന്മാരെയും മന്ത്രാലയ ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ഖസബി ആദരിച്ചു.

 

Latest News