Sorry, you need to enable JavaScript to visit this website.

മലേഷ്യ ഇന്ത്യയെ സമനിലയിൽ തളച്ചു

മസ്‌കത്ത്- ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ മലേഷ്യയുമായി ഇന്ത്യക്ക് ഗോൾരഹിത സമനില. എങ്കിലും ആദ്യ മൂന്ന് മത്സരങ്ങളിൽ തകർപ്പൻ വിജയം നേടിയ ഇന്ത്യ തന്നെയാണ് പോയന്റ് നിലയിൽ മുന്നിൽ.
ടൂർണമെന്റിൽ ആദ്യമായി ഗോളടിക്കാൻ കഴിയാതിരുന്ന ഇന്ത്യ നിരവധി അവസരങ്ങൾ പാഴാക്കുന്നതും കണ്ടു. 54-ാം മിനിറ്റിൽ മഞ്ഞക്കാർഡ് കണ്ട് മലേഷ്യ പത്ത് പേരായി ചുരുങ്ങിയിട്ടും അവസരം മുതലാക്കാൻ ഇന്ത്യക്കായില്ല. ഇന്ന് ഇന്ത്യ കൊറിയയെ നേരിടും.


 

Latest News