Sorry, you need to enable JavaScript to visit this website.

കറുപ്പ് വസ്ത്രമണിഞ്ഞ് യൂത്ത് ലീഗ് പ്രതിഷേധം

അഴീക്കോട് യൂത്ത് ലീഗ് പ്രവർത്തകരുടെ പ്രതിഷേധം

കണ്ണൂർ- മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സിന്റെ അഴീക്കോട് മണ്ഡലവേദിയിലേക്ക് കറുപ്പ് വസ്ത്രമണിഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകരുടെ പ്രതിഷേധം. പോലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി. അഴീക്കോട് മണ്ഡലം പരിപാടി നടക്കുന്ന വേദിയിലേക്കാണ് പ്രതിഷേധം ആസൂത്രണം ചെയ്തത്. കറുത്ത ഷർട്ടും മറ്റും ധരിച്ച് കരിങ്കൊടിയുമായെത്തി യൂത്ത് ലീഗ് പ്രവർത്തകർ പ്ലക്കാർഡേന്തി പ്രതിഷേധിച്ചു. എന്നാൽ, പോലീസ് സംഘമെത്തി നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തു നീക്കി. 
യൂത്ത് ലീഗ് കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ ഷിനാജ്, അഴീക്കോട് മണ്ഡലം ജനറൽ സെക്രട്ടറി അഷ്‌കർ കണ്ണാടിപ്പറമ്പ, മിദ്‌ലാജ് എഎൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സൈഫുദ്ദിൻ നാറാത്ത്, അസാഫ് കെ, ഫാസിൽ പാറക്കാട്ട് തുടങ്ങിവരെയാണ് അറസ്റ്റ് ചെയ്തു മാറ്റിയത്.

Latest News