Sorry, you need to enable JavaScript to visit this website.

നഹ്ദ റിയൽകേരള സൂപ്പർകപ്പ്: എ ഡിവിഷനിൽ റിയൽ കേരളക്കും, സാബിൻ എഫ്.സിക്കും ജയം

നഹ്ദ റിയൽ കേരള സൂപ്പർ കപ്പിൽ ഇന്ത്യൻ താരം വി.പി. സുഹൈർ കളിക്കാരുമായി പരിചയപ്പെടുന്നു.

ജിദ്ദ- നഹ്ദ റിയൽകേരള സൂപ്പർകപ്പിൽ ഡിവിഷൻ എയിൽ റീം റിയൽ കേരളക്കും, ഷറഫിയ ട്രേഡിംഗ് സാബിൻ എഫ്.സിക്കും വിജയം. എ ഡിവിഷനിലെ വാശിയേറിയ ആദ്യ മത്സരത്തിൽ ശക്തരായ ബ്ലൂസ്റ്റാറിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് സാബിൻ പരാജയപെടുത്തിയത്. തകർപ്പൻ ഫോമിൽ കളിച്ച് കാണികളുടെ മനംകവർന്ന് അസ്്‌ലം കളിയിലെ താരമായി.
എ ഡിവിഷനിലെ മറ്റൊരു പോരാട്ടമായ ഐ.ടി സോക്കർ, റീം റിയൽ കേരള മത്സരത്തിൽ റീം റിയൽ കേരളക്ക് ഏകപക്ഷീയ വീജയം. റിയൽകേരള കളം നിറഞ്ഞാടി ആദ്യ പകുതിയിൽ തന്നെ രണ്ടുഗോൾ നേടിയിരുന്നു. രണ്ടാം പകുതിയിൽ രണ്ട് ഗോളുംകൂടി നേടി ടീം വിജയമുറപ്പിക്കുകയായിരുന്നു. എതിരില്ലാത്ത നാലുഗോളിനായിരുന്നു റീമിന്റെ വിജയം. റീം റിയൽ കേരളയുടെ പാപ്പിയാണ് കളിയിലെ കേമൻ.
ആദ്യ മത്സരമായ ജൂനിയർ വിഭാഗത്തിൽ സോക്കർ ഫ്രീക്‌സ്/സ്‌പോർട്ടിംഗ് യുനൈറ്റഡ് മത്സരം വീറുറ്റ വാശി നിറഞ്ഞതായിരുന്നു. ഒന്നിനെതിരെ മൂന്നു കോളുകൾക്കാണ് സ്‌പോർട്ടിംഗ് സോക്കർ ഫ്രീക്‌സിനെ പരാജയപെടുത്തിയത്. കളിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്‌പോർട്ടിംഗ് യുനൈറ്റഡിന്റെ മിഷൽ മുജീബിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
ഇന്ത്യൻ താരം വി.പി. സുഹൈർ മുഖ്യാതിഥിയായിരുന്നു. സുഹൈർ വി.പി., ഷാഫി പവർഹൗസ്, റംഷീദ് സമ, റാഫി കോഴിക്കോട്, അലവിഹാജി, ഉമ്മർകുട്ടി, ചെറിയ മുഹമ്മദ്, യു.എം. ഹുസ്സൈൻ, സത്താർ ഐ.ടി സോക്കർ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. ഷാജി കോഴിക്കോട് അതിഥികളെ അനുഗമിച്ചു.

Tags

Latest News