Sorry, you need to enable JavaScript to visit this website.

ബഹ്‌റൈനിലെ ഇറാഖ് നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിച്ചു

മനാമ - ഏറെ വിവാദങ്ങളുണ്ടാക്കിയ ബഹ്‌റൈനിലെ ഇറാഖ് എംബസി ചാര്‍ജ് ഡി അഫയേഴ്‌സിനെ തിരിച്ചുവിളിക്കാന്‍ ഇറാഖ് വിദേശ മന്ത്രി ഫുവാദ് ഹുസൈന്‍ നിര്‍ദേശിച്ചു. ബഹ്‌റൈന്‍ ഇറാഖ് എംബസി ചാര്‍ജ് ഡി അഫയേഴ്‌സിനെ ബഗ്ദാദ് വിദേശ മന്ത്രാലയ ആസ്ഥാനത്തേക്ക് വിളിപ്പിക്കാന്‍ വിദേശ മന്ത്രി നിര്‍ദേശിച്ചതായി ഇറാഖ് വിദേശ മന്ത്രാലയ വക്താവ് അഹ്മദ് അല്‍സഹാഫ് പറഞ്ഞു. നയതന്ത്ര മാനദണ്ഡങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഇറാഖി നയതന്ത്രത്തിന്റെ സ്ഥാനം ഉയര്‍ത്താനാണ് ചാര്‍ജ് ഡി അഫയേഴ്‌സിനെ തിരിച്ചുവിളിച്ചതെന്നും വിദേശ മന്ത്രാലയ വക്താവ് പറഞ്ഞു.
ബഹ്‌റൈനിലെ ഇറാഖ് എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് മുഅയ്യദ് ഉമര്‍ അബ്ദുറഹ്മാനെ കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ വിദേശ മന്ത്രാലയ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ഔദ്യോഗിക പ്രതിഷേധം രേഖാമൂലം കൈമാറിയിരുന്നു. ബഹ്‌റൈനിലെ നയതന്ത്ര പ്രോട്ടോകോളുകള്‍ക്കും ഇറാഖ് എംബസി ചാര്‍ജ് ഡി അഫയേഴസ് എന്ന നിലക്കുള്ള നയതന്ത്ര ചുമതലകള്‍ക്കും വിരുദ്ധമായ നിലക്ക് നയതന്ത്ര മാനദണ്ഡങ്ങള്‍ ആവര്‍ത്തിച്ച് ലംഘിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബഹ്‌റൈന്‍ വിദേശ മന്ത്രാലയം ഇറാഖ് ചാര്‍ജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി രേഖാമൂലം പ്രതിഷേധം അറിയിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News