Sorry, you need to enable JavaScript to visit this website.

ഇസ്‌ലാഹി സെന്റേഴ്‌സ് കോ-ഓഡിനേഷൻ കമ്മിറ്റി റിയാദിൽ കാമ്പയിൻ സംഘടിപ്പിച്ചു

റിയാദ് ആർ.ഐ.സി.സി കാമ്പയിൻ സമാപന സമ്മേളനത്തിൽ ഹുസൈൻ സലഫി മുഖ്യപ്രഭാഷണം നിർവഹിക്കുന്നു.

റിയാദ്- ഇസ്‌ലാം: ധർമികതയുടെ വീണ്ടെടുപ്പിന് എന്ന പ്രമേയത്തിൽ റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഓഡിനേഷൻ കമ്മിറ്റി കാമ്പയിൻ സംഘടിപ്പിച്ചു. കാമ്പയിൻ സമാപനവും അഹ്‌ലൻ റമദാൻ സംഗമവും പരിപാടിയിൽ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഷാർജ മസ്ജിദുൽ അസീസ് ഖതീബുമായ ഹുസൈൻ സലഫി മുഖ്യപ്രഭാഷണം നിർവഹിച്ചു.
ദാറുൽ അർഖം അൽ ഹിന്ദ് പ്രിൻസിപ്പൽ അബ്ദുലത്തീഫ് സുല്ലമി മാറഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഖുർആൻ ഹദീസ് ലേർണിംഗ് കോഴ്‌സിന്റെ ഒൻപതാം ഘട്ടത്തിൽ റാങ്ക് നേടിയ റിയാദിൽ നിന്നുള്ള പഠിതാക്കളായ അമീൻ ബിസ്മി, നസീം (ഒന്നാം റാങ്ക്), മുഫീദ. കെ.ടി, ബത്ഹ (നാലാം റാങ്ക്), റാഫിയാ ഉമർ, ബത്ഹ (അഞ്ചാം റാങ്ക്), മറിയം മുഹമ്മദ് സകരിയ്യ, മലാസ് (ആറാം റാങ്ക്), നബീല അബ്ദുൽ റഷീദ്, നസീം (ഏഴാം റാങ്ക്) ഫാത്തിമ ലാമിസ്, മലാസ് (എട്ടാം റാങ്ക്) എന്നിവർക്ക് ഹുസൈൻ സലഫി, ഇമ്പിച്ചിക്കോയ ദമാം, അബ്ദുസലാം മദീനി ഹായിൽ, എൻ.വി. മുഹമ്മദ് സാലിം, താജുദ്ദീൻ സലഫി മാറാത്ത്, ഉമർ ഫാറൂഖ് വേങ്ങര തുടങ്ങിയവർ സമ്മാനങ്ങൾ നൽകി.


വിസ്ഡം സ്റ്റുഡന്റസ് കേരള പ്രസിഡന്റ് അർഷദ് അൽ ഹികമി താനൂർ (ന്യുജെൻ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ട്), നൂറുദ്ദീൻ സ്വലാഹി മദീന (ഇസ്‌ലാം അജയ്യം), അബ്ദുല്ല അൽ ഹികമി (നോമ്പും വിശ്വാസിയും), ഷുക്കൂർ ചക്കരക്കല്ല് (റമദാൻ കൊണ്ട് നേടേണ്ടത്) തുടങ്ങിയവർ സംസാരിച്ചു.
ഖുർആൻ പാരായണ മത്സര വിജയികളായ സഫീറ അബ്ദുസ്സലാം, യുസ്‌റ അൻവർ, ഷൈമ തുടങ്ങിയവർക്കുള്ള സമ്മാനങ്ങൾ അർഷദ് അൽ ഹികമി, നൂറുദ്ദീൻ സ്വലാഹി നൽകി. റമദാൻ ക്വിസ് വിജയികൾക്ക് ഫൈസൽ കൈതയിൽ ദമാം സമ്മാനം വിതറണം ചെയ്തു. ഹൃദ്യം ഖുർആൻ സെഷനിൽ അബ്ദുറഊഫ് സ്വലാഹി, ആഷിക് ബിൻ അഷ്‌റഫ്, ആമേൻ മുഹമ്മദ് സംസാരിച്ചു. കണ്ടിന്യുയിംഗ് റിലീജ്യസ് സ്‌കൂൾ റീലോഞ്ചിംഗ് ഡോ. അറഫാത്ത് ഗാനിം നിർവഹിച്ചു. ആർ.ഐ.സി.സി ജനറൽ കൺവീനർ ജഅഫർ പൊന്നാനി, ഉമർ ശരീഫ്, ഇക്ബാൽ കൊല്ലം, ഷാജഹാൻ പടന്ന, ഷുഹൈബ് ശ്രീകാര്യം അൽറാസ്, അർഷദ് ആലപ്പുഴ, അബ്ദുറഹ്മാൻ വയനാട്, ഷനൂജ് അരീക്കോട്, യൂസഫ് ശരീഫ്, നൗഷാദ് കണ്ണൂർ, അബ്ദുല്ലത്തീഫ് കൊത്തൊടിയിൽ, മുഹമ്മദലി ബുറൈദ, ഷബീബ് കരുവള്ളി, അസീസ് അരൂർ തുടങ്ങിയവർ പ്രസീഡിയം നിയന്ത്രിച്ചു. ലിറ്റിൽ വിങ്‌സ് സെഷന് ആഷിക് ബിൻ അഷ്‌റഫ്, അഹമ്മദ് റസൽ, ഷഹജാസ് പയ്യോളി, മുഫീദ് കണ്ണൂർ തുടങ്ങിയവർ നേതൃത്വം നൽകി.
ഉബൈദ് തച്ചമ്പാറ, ആരിഫ് കക്കാട്, അഷ്‌റഫ് തേനാരി, ബഷീർ കുപ്പോടൻ, മുജീബ് പൂക്കോട്ടൂർ, റിയാസ് ചൂരിയോട്, അനീസ് എടവണ്ണ, ആരിഫ് മോങ്ങം, നൂറുദ്ദീൻ തളിപ്പറമ്പ്, നൗഷാദ് അരീക്കോട്, നസീഹ് അബ്ദുറഹ്മാൻ, യാസർ അറഫാത്ത്, അമീൻ പൊന്നാനി, തൻസീം കാളികാവ്, അമീൻ സാബു, നബീൽ മഹമൂദ്, ഹുസ്‌നി പുളിക്കൽ, ഷൈജൽ വയനാട്, സകരിയ്യ കൊല്ലംഷഹീർ പുളിക്കൽ, നബീൽ പയ്യോളി തുടങ്ങിയവർ നേതൃത്വം നൽകി.

Tags

Latest News