Sorry, you need to enable JavaScript to visit this website.

മാധ്യമ വിഭാഗത്തിൽ യു.എ.ഇ ഗോൾഡൻ വിസ നേടി റഹീം

ജിദ്ദ- സാമൂഹ്യ, സാംസ്‌കാരിക രംഗത്ത് ഗൾഫ് രാജ്യങ്ങളിൽ നിറസാന്നിധ്യമായ അബ്ദുൽ റഹീമിന് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു. ആഗോള തലത്തിൽ ശ്രദ്ധേയരായ വ്യക്തികൾക്ക് യു.എ.ഇ നൽകി വരുന്ന ഗോൾഡൻ വിസ, മാധ്യമ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് മലപ്പുറം ജില്ലയിലെ വേങ്ങര സ്വദേശി അബ്ദുൽ റഹീമിന് ഗോൾഡൻ വിസ നൽകിയത്.
പ്രൊഫഷനൽ രംഗത്ത് മാധ്യമ വിഭാഗത്തിൽ ആദ്യത്തെ ഇന്ത്യക്കാരനെന്ന സവിശേഷതയും റഹീമിനുണ്ട്. യൂറോപ്യൻ മാധ്യമങ്ങളുൾപ്പെടെ നിരവധി പത്ര മാധ്യമങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കഴിഞ്ഞ 25 വർഷമായി മീഡിയ രംഗത്ത് ചെയ്തുവരുന്ന റഹീമിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് യു.എ.ഇ ഗോൾഡൻ വിസ. യുനെസ്‌കൊ അടക്കമുള്ള പല അംഗീകാരങ്ങളും റഹീം ഇതിനകം നേടീട്ടുണ്ട്. ഇപ്പോൾ സൗദി ടൂറിസം അഥോറിറ്റിയുടെ ഭാഗമായ നിയോം പ്രൊജക്ടിന്റെ ഐ.ടി.പി മീഡിയയിൽ റിയാദിലാണ് ജോലി ചെയ്തു വരുന്നത്. മികച്ച സേവനത്തിനുള്ള എംപ്‌ളോയി ഓഫ് ദ ഇയർ അവർഡും അദ്ദേഹിന് ലഭിച്ചിരുന്നു. പഠന രംഗത്ത് മികവ് പുലർത്തിയ റഹീം മദ്രാസ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കാനുള്ള പഠനത്തിലാണ്്. ഭാര്യ: റജ്‌ല. ഫാത്തിമ യുംന (എം.ബി.ബി.എസ് ഹൗസ് സർജൻ), ആയഷ ലിയാന, അഹ്മദ് ഇസ്മായിൽ (വിദ്യാർഥികൾ) എന്നിവർ മക്കളാണ്. പരേതനായ അലവി ഹാജി ആൽപ്പറമ്പിലിന്റെ മകനാണ്.
 

Tags

Latest News