Sorry, you need to enable JavaScript to visit this website.

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ മദ്രസ സ്‌പോർട്‌സ് ഡേ സംഘടിപ്പിച്ചു

ജിദ്ദ ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ മദ്രസ സ്‌പോർട്‌സ് ഡേയിൽനിന്ന്.

ജിദ്ദ- ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ കീഴിലുള്ള ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ മദ്രസ (മദീന റോഡ് മസ്ജിദ് സൗദിന് സമീപം) സ്‌പോർട്‌സ് ഡേ സംഘടിപ്പിച്ചു. 2022-23 കാലയളവിലെ വാർഷികത്തോടനുബന്ധിച്ച് മദ്രസ വിദ്യാർഥികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും വേണ്ടിയാണ് അസ്ഫാനിലെ അൽ സഫ്‌വ ഇസ്തിറാഹയിൽ വെച്ച് സ്‌പോർട്‌സ് ഡേ സംഘടിപ്പിച്ചത്.
ഫുട്‌ബോൾ, ഓട്ടം, സാക്ക് റൈസ്, ബോൾ ഗാതറിംഗ്, ലെമൺ സ്പൂൺ, കമ്പവലി, കസേരകളി, ബലൂൺ ബാസ്റ്റിംഗ്, ബോൾ പാസിംഗ്, കബഡി എന്നീ ഇനങ്ങളിലായിരുന്നു മത്സരങ്ങൾ.
വിദ്യാർഥികളുടെ മാർച്ച് പാസ്റ്റിൽ തൊണ്ണൂറുകളിൽ കേരള ഫുട്‌ബോളിന്റെ താരനിരകളിൽ മിന്നിത്തിളങ്ങിയിരുന്ന സഹീർ പുത്തൻ പുരയിൽ സല്യൂട്ട് സ്വീകരിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ടൈറ്റാനിയത്തിന്റെ ആക്രമണനിരയിലെ പ്രധാനിയായിരുന്ന സഹീർ 1989, 90, 91 വർഷങ്ങളിൽ തമിഴ്‌നാടിനു വേണ്ടിയും 92ൽ കേരളത്തിനായും സന്തോഷ് ട്രോഫിയിൽ ജഴ്‌സി അണിഞ്ഞിട്ടുണ്ട്. ഇപ്പോൾ ജിദ്ദയിലെ ക്രസ്റ്റർ ചാമ്പ്യൻ ക്ലബായ സബി നഫ്‌സിയുടെ പരിശീലകനാണ്.
 സ്‌പോർട്‌സിലെ കൂട്ടുകെട്ടുകൾ പലപ്പോഴും അരുതായ്മകളിലേക്ക് വഴുതിപ്പോകാൻ കാരണമായേക്കാവുന്ന സാഹചര്യങ്ങളിൽ നിന്നും ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നൽകിയ ധാർമിക പാഠങ്ങളാണ് തനിക്കും, തന്റെ കുടുംബത്തിനും നേർവഴി കാട്ടിയതെന്ന്തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു.
ആൺകുട്ടികളുടെ സീനിയർ വിഭാഗത്തിൽ റിസ്വാൻ (റെഡ് ഹൌസ്) ജൂനിയർ വിഭാഗത്തിൽ അൽമിഷ് (യെല്ലോ ഹൗസ്) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.
 പെൺകുട്ടികളുടെ സീനിയർ വിഭാഗത്തിൽ നേഹ ഫാത്തിമ (ബ്ലു ഹൗസ് 6 പോയന്റ്) ജൂനിയർ വിഭാഗത്തിൽ
സാറ. കെ.ടി (ബ്ലു ഹൗസ് 10 പോയന്റ്) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി തെരഞ്ഞെടുത്തു. മത്സരാർഥികളെ ഗ്രീൻ, റെഡ്, യെല്ലോ, ബ്ലൂ എന്നീ വർണങ്ങൾ അനുസരിച്ചു വേർതിരിച്ചുള്ള മത്സരങ്ങൾ വീറും വാശിയുമുള്ളതായിരുന്നു. പെൺകുട്ടികളുടെ ഗ്ര്യൂപ്പിൽ 46 പോയന്റ് നേടി ബ്ലൂ ഹൗസ് ഒന്നാം സ്ഥാനം  കരസ്ഥമാക്കി. 35 പോയന്റോടെ റെഡ് ഹൗസ് രണ്ടാം സ്ഥാനവും 32 പോയന്റ് ലഭിച്ച ഗ്രീൻ ഹൗസ് മൂന്നാം സ്ഥാനവും തൊട്ടടുത്തുതന്നെ 31 പോയന്റ് കരസ്ഥമാക്കിയ യെല്ലോ ഹൗസ് നാലാസ്ഥാനവും പങ്കിട്ടു. ആൺ കുട്ടികളുടെ ഗ്രൂപ്പിൽ 45 പോയന്റ് നേടി യെല്ലോ ഹൗസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 43 പോയന്റ് നേടിയ റെഡ് ഹൗസ് രണ്ടാം സ്ഥാനവും 42 പോയന്റ് നേടിയ ബ്ലു ഹൗസ് മൂന്നാം സ്ഥാനവും 27 പോയന്റ് നേടിയ ഗ്രീൻ ഹൗസ് നാലാം സ്ഥാനവും കരസ്ഥമാക്കി.  
മദ്രസ അധ്യാപകർക്കും രക്ഷിതാക്കൾക്കും, വളണ്ടിയേഴ്‌സിനും വെവ്വേറെ മത്സരങ്ങളുണ്ടായിരുന്നു. പ്രസിഡന്റ് അബ്ബാസ് ചെമ്പൻ, സെന്റർ സെക്രട്ടറി ശിഹാബ് സലഫി നൂരിഷ വള്ളിക്കുന്ന്, നൗഫൽ കരുവാരക്കുണ്ട്, സലീം കൂട്ടിലങ്ങാടി, റഊഫ് തിരൂരങ്ങാടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
 ഫജറുൽ ഹഖ്, മുഹമ്മദ് ആമീൻ, മുഹമ്മദ് കുട്ടി നാട്ടുകല്ല്, നജീബ്, സുബൈർ ചെറുകോട്, ഷഫീഖ്, ശിഹാബ് സലഫി, അബ്ബാസ് ചെമ്പൻ, എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ആമിന ടീച്ചർ, റഷ, മുഹ്‌സിന, സഫിയ, സലീമ, ഹംന, ഹലീമ, ഫാത്തിമ, നജ്മ ജുമാന, വർദ എന്നിവർ അധ്യാപിക വിഭാഗത്തിലും, ഷറഫീന അമീൻ, റാലിയ സലീമ, ഷാഹിദ ഷെമി, സ്വാലിഹ, ബെൻസിറ, മുഹീഷ എന്നിവർ വനിതാ വളണ്ടിയേഴ്‌സ് വിഭാഗത്തിൽ നിന്നും പ്രോഗ്രാമിന് നേതൃത്വം നൽകി.

Tags

Latest News