Sorry, you need to enable JavaScript to visit this website.

VIDEO - പുതിയ ബസ് സർവീസിന് റിയാദിൽ വൻ സ്വീകരണം 

റിയാദ്- തലസ്ഥാന നഗരിയിൽ പൊതുഗതാഗത പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ബസ് സർവീസുകൾക്ക് വിദേശികളിൽ നിന്ന് വൻ സ്വീകരണം. വിദേശികൾ ബസ് സർവീസുകൾ പ്രയോജനപ്പെടുത്തുന്നതിന്റെയും എ.ടി.എം കാർഡുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും ഉപയോഗിച്ച് ടിക്കറ്റുകൾ വാങ്ങുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ പുറത്തുവന്നു. 

ബസുകളിൽ വയോജനങ്ങൾക്കു വേണ്ടി പ്രത്യേക സീറ്റുകൾ നീക്കിവെച്ചിട്ടുണ്ട്. കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമായി റിയാദ് ബസ് സർവീസിന്റെ ആദ്യ ഘട്ടം ആരംഭിച്ചതായി റിയാദ് റോയൽ കമ്മീഷൻ ഞായറാഴ്ച അറിയിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ 340 ബസുകളാണ് സർവീസിന് ഉപയോഗിക്കുന്നത്. പതിനഞ്ചു റൂട്ടുകളിൽ 633 ബസ് സ്റ്റേഷനുകളും സ്റ്റോപ്പുകളും ആദ്യ ഘട്ടത്തിൽ അടങ്ങിയിരിക്കുന്നു. കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമായി തലസ്ഥാന നഗരിയിൽ ആകെ 86 റൂട്ടുകളിലാണ് ബസ് സർവീസുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. 
 

Tags

Latest News