Sorry, you need to enable JavaScript to visit this website.

കിംഗ് ഖാലിദ് റോയല്‍ റിസര്‍വില്‍ വന്യമൃഗങ്ങളെ തുറന്നുവിട്ടു

റിയാദ്- ഇമാം അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് റോയല്‍ റിസര്‍വ് ഡെവലപ്‌മെന്റ് അതോറിറ്റിയും നാഷണല്‍ സെന്റര്‍ ഫോര്‍ റോയല്‍ വൈല്‍ഡ് ലൈഫ് ഡെവലപ്‌മെന്റും ചേര്‍ന്ന് കിംഗ് ഖാലിദ് റോയല്‍ റിസര്‍വില്‍ നിരവധി വന്യമൃഗങ്ങളെ തുറന്നുവിട്ടു.
റിസര്‍വിലെ ജൈവവൈവിധ്യം സമ്പുഷ്ടമാക്കുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനും പാരിസ്ഥിതിക സുസ്ഥിരത എന്ന ആശയം ഏകീകരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് ഡെവലപ്‌മെന്റുമായി സഹകരിച്ച് വംശനാശഭീഷണി നേരിടുന്ന നിരവധി വന്യജീവികളെ തുറന്നുവിട്ടതായി അതോറിറ്റിയുടെ സിഇഒ ഡോ. തലാല്‍ ബിന്‍ അബ്ദുല്ല അല്‍ഹാരിഖി പറഞ്ഞു. പ്രകൃതി ആവാസവ്യവസ്ഥയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിന് പങ്കാളികളുമായി സഹകരിച്ച് വംശനാശഭീഷണി നേരിടുന്ന പ്രാദേശിക ജീവിവര്‍ഗങ്ങളെ പുനരധിവസിപ്പിച്ച് വന്യജീവികളുടെ വികസനത്തിനുള്ള ദേശീയ പദ്ധതികള്‍ നടപ്പാക്കുന്നതിനാണ്  ഈ നടപടിയെന്ന് സെന്റര്‍ സി.ഇ.ഒ ഡോ. മുഹമ്മദ് അലി കുര്‍ബാന്‍ പറഞ്ഞു.

 

Latest News