Sorry, you need to enable JavaScript to visit this website.

റമദാന്‍ തിരക്കില്‍ അല്‍ ഹസയിലെ വാണിജ്യകേന്ദ്രങ്ങള്‍

അല്‍ഹസ- റമസാന്‍ വ്രതം പടിവാതില്‍ക്കലെത്തിയതോടെ വിപണിയില്‍ തിരക്കേറി.
അല്‍അഹ്‌സ ഗവര്‍ണറേറ്റിലെ മാര്‍ക്കറ്റുകളും വാണിജ്യ, ജനപ്രിയ സ്‌റ്റോറുകളും വലിയ ജനസാന്നിധ്യത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. വിശുദ്ധ റമദാന്‍ മാസത്തെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി ഭക്ഷണ വസ്തുക്കള്‍ മാത്രമല്ല വാങ്ങുന്നത്. വീട്ടുപകരണങ്ങളും ഫര്‍ണിച്ചറും വില്‍ക്കുന്ന കടകളിലും തിരക്കാണ്.
നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും മാര്‍ക്കറ്റുകളിലും ഫുഡ് സ്‌റ്റോറുകളിലും പര്യടനം നടത്തിയ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് സജീവമായ വാണിജ്യ കേന്ദ്രങ്ങളാണ് കാണാന്‍ കഴിഞ്ഞത്. പച്ചക്കറികള്‍, പഴങ്ങള്‍, വിവിധയിനം ഈത്തപ്പഴം എന്നിങ്ങനെ വ്യത്യസ്തമായ റമദാന്‍ വിഭവങ്ങള്‍ക്ക് വലിയ ഡിമാന്റാണ്.  സമൂസകള്‍, സൂപ്പുകള്‍, ലുഖൈമത്ത്, പാസ്ത, ജ്യൂസുകള്‍, മധുരപലഹാരങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് ഭക്ഷണ സാധനങ്ങള്‍ക്കും ആവശ്യക്കാരേറെ.
'ഖൈസരിയ മാര്‍ക്കറ്റിലും' മറ്റ് സ്ഥലങ്ങളിലും വില്‍ക്കുന്ന പ്രശസ്തമായ ജനപ്രിയ വിഭവങ്ങളുടെ അടിസ്ഥാന വസ്തുക്കളും നല്ല നിലയില്‍ വിറ്റുപോകുന്നു. ധാന്യം, തിന, ഹസാവി അരി എന്നിവക്ക് ഡിമാന്റ് ഏറെയാണ്.

 

Latest News