Sorry, you need to enable JavaScript to visit this website.

ഖുര്‍ആന്‍ കത്തിക്കുമെന്ന് ഡെന്‍മാര്‍ക്കിലെ ഇസ്‌ലാം വിരോധി; സന്ദര്‍ശനം വിലക്കി യു. കെ

ലണ്ടന്‍- ഡെന്മാര്‍ക്കിലെ തീവ്രവലതുപക്ഷ നേതാവിന്റെ സന്ദര്‍ശനം വിലക്കി യു. കെ. ബുധനാഴ്ച വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ വെയ്ക്ക് ഫീല്‍ഡില്‍ പൊതുനിരത്തില്‍ ഖുര്‍ആന്‍ കത്തിക്കുമെന്നാണ് ഇയാള്‍ പ്രഖ്യാപിച്ചിരുന്നത്. 

തീവ്ര വലതുപക്ഷക്കാരനും ഡെന്‍മാര്‍ക്കിലെ ഇസ്‌ലാം വിരുദ്ധ പാര്‍ട്ടി സ്ട്രാം കുര്‍സിന്റെ സ്ഥാപകനുമായ റാസ്മസ് പലൂദനാണ് ഖുര്‍ആന്‍ കത്തിക്കുമെന്ന് ഭീഷണി മുഴക്കിയത്. ഇതിനു പിന്നാലെയാണ് യു. കെ വിലക്ക് പ്രഖ്യാപനം നടത്തിയത്. 

പലൂദന്‍ യു. കെ സന്ദര്‍ശികക്കുന്നതിനെതിരെ വെയ്ക്ക്ഫീല്‍ഡില്‍ നിന്നുള്ള ലേബര്‍ പാര്‍ട്ടി എം പി സിമോണ്‍ ലൈറ്റ്‌വുഡ് ബ്രിട്ടീഷ് സുരക്ഷാ വകുപ്പ് മന്ത്രിയെ തന്റെ ആശങ്ക അറിയിച്ചിരുന്നു. ഇതോടെയാണ് പലൂദന് വിലക്കേര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.  

വെയ്ക്ക്ഫീല്‍ഡിലെ കെറ്റല്‍തോര്‍പ് ഹൈസ്‌കൂളില്‍ ഖുര്‍ആന്‍ നശിപ്പിച്ച നാല് വിദ്യാര്‍ഥികളെ പുറത്താക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് റമദാന്‍ കൂടി പരിഗണിച്ച് ബുധനാഴ്ച ഖുര്‍ആന്‍ കത്തിക്കുമെന്ന് പലൂദന്‍ പ്രഖ്യാപനം നടത്തിയത്. ഇതിനുമുമ്പും ഇയാള്‍ ഖുര്‍ആന്‍ കത്തിച്ച് വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്.

Latest News