Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ വംശജ യു. എസില്‍ ഫിനാന്‍സ് ഏജന്‍സി ഡെപ്യൂട്ടി ചീഫ് 

വാഷിംഗ്ടണ്‍- യു. എസ് ഫിനാന്‍സ് ഏജന്‍സിയുടെ ഡെപ്യൂട്ടി ചീഫായി ഇന്ത്യന്‍ വംശജയെ പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദ്ദേശിച്ചു. ഒബാമയുടെ ഭരണകാലത്ത് ദക്ഷിണ- മധ്യേഷ്യയുടെ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റായി സേവനമനുഷ്ഠിച്ച നിഷ ദേശായി ബിസ്വാളിനെയാണ് ബൈഡന്‍ നിര്‍ദ്ദേശിച്ചത്. 

യു. എസ് വിദേശനയം, സ്വകാര്യ മേഖല എന്നിവയിലും അന്താരാഷ്ട്ര വികസന പരിപാടികളിലും ദീര്‍ഘനാളത്തെ പ്രവൃത്തി പരിചയമുള്ള ബിസ്വാള്‍ നിലവില്‍ യു. എസ് ചേംബര്‍ ഓഫ് കൊമേഴ്സിലെ ഇന്റര്‍നാഷണല്‍ സ്ട്രാറ്റജി ആന്‍ഡ് ഗ്ലോബല്‍ ഇനിഷ്യേറ്റീവുകളുടെ സീനിയര്‍ വൈസ് പ്രസിഡന്റാണ്. യു. എസ്- ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെയും യു. എസ്- ബംഗ്ലാദേശ് ബിസിനസ് കൗണ്‍സിലിന്റെയും മേല്‍നോട്ടവും അവര്‍ വഹിക്കുന്നുണ്ട്. 2013 മുതല്‍ 2017 വരെ യു. എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ സേവനമനുഷ്ഠിച്ച ബിസ്വാള്‍ യു. എസ്- ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

യു. എസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റില്‍ ഏഷ്യയുടെ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്ററായും  ബിസ്വാള്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദല്‍ഹിയിലും നിഷ പ്രവര്‍ത്തിച്ചിരുന്നു. വിര്‍ജീനിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ബിസ്വാള്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഇക്കണോമിക്സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

Latest News