Sorry, you need to enable JavaScript to visit this website.

ധനുഷ് വീണ്ടും വിവാഹിതനാവും,  വധു മലയാളി നടി

ചെന്നൈ-ഇന്ത്യന്‍ സിനിമാലോകത്തെ തന്നെ ഞെട്ടിച്ച വാര്‍ത്തകളിലൊന്നായിരുന്നു തമിഴ് നടന്‍ ധനുഷും രജനീകാന്തിന്റെ മകള്‍ ഐശ്വര്യയും തമ്മിലുള്ള വിവാഹമോചനം. പതിനെട്ടു വര്‍ഷം നീണ്ട ദാമ്പത്യജീവിതത്തില്‍നിന്ന് വേര്‍പിരിയാന്‍ തയ്യാറെടുക്കുന്ന വിവരം കഴിഞ്ഞ വര്‍ഷമാണ് ഇരുവരും അറിയിച്ചത്. വിവാഹ മോചനത്തിന് ശേഷവും മക്കള്‍ക്ക് വേണ്ടി ഇരുവരും ഒന്നിച്ച് പല പരിപാടികളില്‍ പങ്കെടുത്തിരുന്നു. പിന്നാലെ ഇരുവരും വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ തയ്യാറെടുക്കുന്നു എന്ന വാര്‍ത്തകളും പുറത്തുവരുന്നിരുന്നു. എന്നാലിപ്പോള്‍ ധനുഷ് വീണ്ടും വിവാഹിതനാകാന്‍ പോകുകയാണെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് തമിഴ് നടന്‍ ബെയില്‍വാന്‍ രംഗനാഥന്‍.
യുട്യൂബ് ചാനലിലൂടെ സിനിമാതാരങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ച് ബെയില്‍വാന്‍ വെളിപ്പെടുത്തലുകള്‍ നടത്താറുണ്ട്. ധനുഷ് തെന്നിന്ത്യന്‍ താരം മീനയെ വിവാഹം ചെയ്യാനൊരുങ്ങുകയാണെന്നാണ് ബെയില്‍വാന്‍ പറയുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് മീനയുടെ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. ധനുഷ് ഐശ്വര്യയുമായി പിരിഞ്ഞതിനാല്‍ മീനയെ വിവാഹം ചെയ്യുമെന്നും വരുന്ന ജൂലൈയിലാണ് വിവാഹമെന്നും ഇയാള്‍ പറയുന്നു.രണ്ടുപേരും ചെറുപ്പക്കാരാണ്. ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയാണ്. അതുകൊണ്ട് ഇരുവര്‍ക്കും ഇനിയൊരു ജീവിതം ഉണ്ടാകുന്നതില്‍ തെറ്റൊന്നുമില്ല. ചിലപ്പോള്‍ വിവാഹിതരാകാതെ ലിവിംഗ് ടുഗദര്‍ പോലെ ജീവിക്കാന്‍ സാദ്ധ്യതയുണ്ടെന്നും ബെയില്‍വാന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു.

Latest News