ഹായിൽ- ഹായിൽ സിറ്റിയിലും ബുറൈദയിലും പ്രവാസി വെൽഫെയർ പുതിയ ഘടകം രൂപീകരിച്ചു. ജനറൽ സെക്രട്ടറി ഖലീൽ പാലോട് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. രാജ്യം നേരിടുന്ന സാമൂഹിക സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധികളുടെ ആഴവും സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികൾ വെച്ചുപുലർത്തുന്ന നിസ്സംഗതയും രാജ്യത്തിന് ഭീഷണിയാണ്. സ്വന്തം രാജ്യം ഉപേക്ഷിച്ചു മറ്റ് രാജ്യങ്ങളിൽ സമാധാനവും സുസ്ഥിതിയും തേടിപ്പോകുന്ന യുവതലമുറയുടെ എണ്ണം ഭീതിദമായ രീതിയിൽ വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് നമ്മുടെ കണ്ണു തുറപ്പിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസി സെൻട്രൽ കമ്മിറ്റിയംഗം അഷ്റഫ് കൊടിഞ്ഞി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ബുറൈദയിലെ പുതിയ ഭാരവാഹികൾ: അസ് ലം കൊച്ചുകലുങ്ക് (പ്രസിഡന്റ്), അബ്ദുറഹിമാൻ കൊണ്ടോട്ടി, റഷീദ് വാഴക്കാട്, ഷമീർ ഉനൈസ, ഹംസ എടത്താനാട്ടുകാര എന്നിവരാണ്.
ഹായിലിൽ ബഷീർ വി.പി (പ്രസിഡന്റ്), നവാസ് തിരുവനന്തപുരം (സെക്രട്ടറി), അഫ്സൽ (ട്രഷറർ), അഷ്റഫ് മുരിങ്ങോലി, മുഹമ്മദ് ഹനീഫ് എന്നിവരെ തെരഞ്ഞെടുത്തു. പ്രസിഡന്റിന്റെ ചുമതലയേറ്റ് ബഷീർ വി.പി സംസാരിച്ചു. ഹാഷിം ഹനീഫ് സ്വാഗതവും നവാസ് തിരുവനന്തപുരം നന്ദിയും പറഞ്ഞു.






