Sorry, you need to enable JavaScript to visit this website.

മുന്‍ കാമുകിയെ മര്‍ദിച്ചു, സമ്മതിച്ച് കിര്‍ഗിയോസ്

കാന്‍ബറ - മുന്‍ കാമുകിയെ മര്‍ദ്ദിച്ചിരുന്നുവെന്ന് കോടതിയില്‍ സമ്മതിച്ച് ടെന്നിസ് താരം നിക് കിര്‍ഗിയോസ്. ഒരു വിഡ്ഢിത്തത്തിന്റെ പേരില്‍ ശിക്ഷ വേണ്ടെന്ന് മജിസ്‌ട്രേറ്റ് തീരുമാനിച്ചതോടെ കിര്‍ഗിയോസ് രക്ഷപ്പെട്ടു. 
ചൂടേറിയ വാഗ്വാദത്തിനൊടുവില്‍ കാമുകി ചിയാര പസാരിയെ 2021 ജനുവരി 10 ന് മര്‍ദ്ദിച്ചുവെന്നായിരുന്നു കിര്‍ഗിയോസിനെതിരെ ആരോപണം. കുറ്റം സമ്മതിച്ച ഓസ്‌ട്രേലിയക്കാരന്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. സംഭവം കഴിഞ്ഞ് 10 മാസം പിന്നിട്ടപ്പോഴാണ് പസാരി പരാതി നല്‍കിയത്. ഇരുവരും തമ്മിലുള്ള ബന്ധം വേര്‍പിരിഞ്ഞപ്പോള്‍. 
സംഭവം തനിക്ക് വലിയ മാനസിക സംഘര്‍ഷമുണ്ടാക്കിയെന്നും ഭാരം കുറഞ്ഞുവെന്നും ഉറങ്ങാനോ പുതിയ പ്രണയബന്ധമുണ്ടാക്കാനോ സാധിക്കാത്ത വിധം രാത്രിയും പകലുമില്ലാതെ കിടക്കയില്‍ കഴിയേണ്ട അവസ്ഥ സംജാതമായെന്നും പസാരി ആരോപിച്ചു. കിര്‍ഗിയോസിന് അടിക്കടി വിഷാദരോഗം ഉണ്ടാവാറുണ്ടെന്ന് സൈക്കോളജിസ്റ്റ് സാം ബോറന്‍സ്‌റ്റെയ്ന്‍ കോടതിയെ അറിയിച്ചു. മദ്യവും ലഹരി മരുന്നുപയോഗിച്ചാണ് അത്തരം ഘട്ടങ്ങള്‍ കിര്‍ഗിയോസ് തരണം ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മെച്ചമാണ് -അദ്ദേഹം അറിയിച്ചു. 
പരിക്കു കാരണം ഓസ്‌ട്രേലിയന്‍ ഓപണില്‍ നിന്ന് വിട്ടുനിന്ന മുന്‍ വിംബിള്‍ഡണ്‍ ഫൈനലിസ്റ്റ് ഊന്നുവടിയിലാണ് കാന്‍ബറയിലെ കോടതിയിലെത്തിയത്. അമ്മ നോര്‍ലയ്‌ലയും ഇപ്പോഴത്തെ കാമുകി കോസ്റ്റീന്‍ ഹാറ്റ്‌സിയും കൂടെയുണ്ടായിരുന്നു. 

Latest News