കൊച്ചി- പി.വി അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിലെ തടയണകൾ പൊളിച്ചുമാറ്റാൻ ഹൈക്കോടതി ഉത്തരവ്. ഒരു മാസത്തിനകം തടയണ പൊളിക്കണമെന്നും ഇല്ലെങ്കിൽ പഞ്ചായത്തിന് പൊളിച്ചുനീക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതിന് ചെലവാകുന്ന തുക ഉടമകളിൽനിന്ന് ഇടാക്കാമെന്നും കൂടരഞ്ഞി പഞ്ചായത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി.