Sorry, you need to enable JavaScript to visit this website.

നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാറിന്റെ വിസ്താരം തിരുവനന്തപുരത്താക്കണമെന്ന് അപേക്ഷ

കൊച്ചി- സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ സാക്ഷി വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന്റെ ആവശ്യം. നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറിന് ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് വിസ്താരം മാറ്റണമെന്ന അപേക്ഷ നല്‍കിയത്. 

ഇരുവൃക്കകളും തകരാറിലായ ബാലചന്ദ്രകുമാറിന് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അപേക്ഷയില്‍ പറയുന്നു. ബാലചന്ദ്രകുമാര്‍ ചികിത്സയില്‍ കഴിയുകയാണ്. 

നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ നടന്‍ ദിലീപിന് വി. ഐ. പി കൈമാറിയെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പും അദ്ദേഹം പുറത്തുവിട്ടിരുന്നു.

Latest News