Sorry, you need to enable JavaScript to visit this website.

അദാനിയുടെ തകർച്ച തുടരുന്നു, ഇന്ത്യയെ കൊള്ളയടിക്കുന്നുവെന്ന് ഹിൻഡൻബർഗ്

മുംബൈ-ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ തകർച്ച തുടരുന്നു. ഇന്നലെയും അദാനിക്ക് കോടിക്കണക്കിന് ഡോളറിന്റെ തകർച്ചയാണ് നേരിട്ടത്. യു.എസ് നിക്ഷേപ ഗ്രൂപ്പായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടാണ് മാന്ദ്യത്തിന് കാരണമായത്. മൂന്നു ദിവസത്തിനകം 68 ബില്യൺ ഡോളറിന്റെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. അദാനി ടോട്ടൽ ഗ്യാസും അദാനി ഗ്രീൻ എനർജിയും തിങ്കളാഴ്ച വീണ്ടും 20 ശതമാനം ഇടിഞ്ഞു. വെള്ളിയാഴ്ച വൻ ഇടിവിനെ തുടർന്ന് വ്യാപാരം നിർത്തിവെച്ചിരുന്നു. അതേസമയം, അദാനി എന്റർെ്രെപസസ് 4.21 ശതമാനം ഉയർന്നെങ്കിലും അദാനി ട്രാൻസ്മിഷൻ 14.91 ശതമാനം താഴ്ന്നു. ഫോർബ്‌സിന്റെ തൽസമയ സമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തു നിന്ന് എട്ടിലേക്കാണ് അദാനി ഒറ്റയടിക്ക് വീണത്. 
ദുരുദ്ദേശ്യത്തോടെയുള്ള നികൃഷ്ടമായ ആക്രമണത്തിന് ഇരയായതായി അദാനി ഗ്രൂപ്പ് ആരോപിച്ചു. 'ഇത് കേവലം ഏതെങ്കിലും പ്രത്യേക കമ്പനിക്ക് നേരെയുള്ള അനാവശ്യമായ ആക്രമണമല്ല, മറിച്ച് ഇന്ത്യൻ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, സമഗ്രത, ഗുണനിലവാരം, വളർച്ച എന്നിവക്ക് നേരെയുള്ള കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. 
രാഷ്ട്രത്തെ ആസൂത്രിതമായി കൊള്ളയടിക്കുന്നതിന് ഇന്ത്യൻ പതാകയിൽ സ്വയം അണിഞ്ഞൊരുങ്ങിയ അദാനി ഗ്രൂപ്പാണ് ഇന്ത്യയുടെ ഭാവിയെ പിന്നോട്ടടിക്കുന്നതന്ന് ഹിൻഡൻബർഗ് തിരിച്ചടിച്ചു. അദാനിയുടെ 413 പേജുള്ള മറുപടിയിൽ ഞങ്ങളുടെ റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ 30 പേജുകൾ മാത്രമാണ് ഉൾപ്പെടുത്തിയതെന്നും ഹിൻഡൻബർഗ് പറഞ്ഞു.
'ബാക്കിയുള്ള പ്രതികരണത്തിൽ 330 പേജുള്ള കോടതി രേഖകളും 53 പേജുകളുള്ള ഉയർന്ന തലത്തിലുള്ള സാമ്പത്തിക, പൊതുവിവരങ്ങളും സ്ത്രീ സംരംഭകത്വത്തെയും സുരക്ഷിതമായ പച്ചക്കറി ഉൽപ്പാദനത്തെയും എങ്ങനെ പ്രോത്സാഹിപ്പിക്കുന്നു എന്നതുപോലുള്ള അപ്രസക്തമായ കോർപ്പറേറ്റ് സംരംഭങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളുമാണ്. 

സ്‌റ്റോക്ക് വിൽപ്പനയിലൂടെ 2.5 ബില്യൺ ഡോളർ സമാഹരിക്കുന്നതിന് അദാനി ശ്രമിക്കുന്നതിനിടെയാണ് ആരോപണങ്ങൾ ഉയർന്നത്.  തിങ്കളാഴ്ചത്തെ വർദ്ധനവുണ്ടായിട്ടും അദാനി എന്റർെ്രെപസസ് ഓഹരികൾ ഓഫറിനായി നിശ്ചയിച്ചിട്ടുള്ള 3,1123,276 രൂപ വില പരിധിയിൽ വളരെ താഴെയാണ്  വിപണിയിൽ വാങ്ങുന്നത്. 
ചൊവ്വാഴ്ച അവസാനിക്കാനിരിക്കുന്ന ഫോളോഓൺ പബ്ലിക് ഓഫറിന്റെ (എഫ്.പി.ഒ) മൂന്ന് ശതമാനം മാത്രമേ നിക്ഷേപകർ സബ്‌സ്‌െ്രെകബു ചെയ്തിട്ടുള്ളൂ. അതേസമയം, എന്നാൽ അബുദാബി ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി ഓഫറിന്റെ ആറിലൊന്ന് ഓഹരികൾ വാങ്ങുമെന്ന് വ്യക്തമാക്കി. ഇതിന് വേണ്ടി 400 മില്യൺ ഡോളർ നൽകി.

Tags

Latest News