Sorry, you need to enable JavaScript to visit this website.

സ്വര്‍ണക്കടത്തു കേസിലെ പ്രതിഎം. ശിവശങ്കര്‍ വിരമിക്കുന്നു

തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കായിക യുവജനക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കര്‍ ഐ.എ.എസ് ഈ മാസം സര്‍വീസില്‍നിന്ന് വിരമിക്കും. നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായി 98 ദിവസം ജയില്‍ ശിക്ഷ അനുഭവിച്ച ശിവശങ്കര്‍ 1995 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. സര്‍വീസില്‍നിന്ന് സ്വയം വിരമിക്കാന്‍ നേരത്തെ അപേക്ഷ നല്‍കിയെങ്കിലും കോടതിയില്‍ കേസുള്ളതിനാല്‍ അനുമതി ലഭിച്ചില്ല.

ജയില്‍ ജീവിതം പശ്ചാത്തലമാക്കി 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പേരില്‍ പുസ്തകമെഴുതി. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ പരിചയമുണ്ടെന്നും സ്വര്‍ണക്കടത്ത് ബന്ധം അറിയില്ലായിരുന്നെന്നും ശിവശങ്കര്‍ വെളിപ്പെടുത്തി. പിന്നാലെ 'ചതിയുടെ പത്മവ്യൂഹം' എന്ന പേരില്‍ ശിവശങ്കറിനെ രൂക്ഷമായി വിമര്‍ശിച്ച് സ്വപ്നയും പുസ്തകമെഴുതി.

സ്വര്‍ണക്കടത്തു സംഘത്തെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചെന്ന കേസില്‍ 2020 ഒക്ടോബര്‍ 28നാണ് എം.ശിവശങ്കറിനെ ഇ.ഡി അറസ്റ്റു ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഉന്നതപദവി വഹിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഇത്തരമൊരു കേസില്‍ അറസ്റ്റിലായതോടെ വലിയ രാഷ്ട്രീയവിവാദങ്ങള്‍ക്കും തുടക്കമായി. സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ പേരുകള്‍ പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് ശിവശങ്കറിന്റെ പങ്കിനെക്കുറിച്ചും ആരോപണം ഉയര്‍ന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News