Sorry, you need to enable JavaScript to visit this website.

നാണയങ്ങള്‍ ഭക്ഷണമാക്കി ധ്യാമപ്പയുടെ വയറ്റില്‍ നിന്ന് തിരികെയെടുത്തത് ഒന്നരക്കിലോ 'സമ്പാദ്യം'

ബെംഗളൂരു- വിശക്കുമ്പോള്‍ പണം നല്‍കി ഭക്ഷണം കഴിക്കുന്നത് സാധാരണ സംഭവമാണ്. എന്നാല്‍ വിശക്കുമ്പോള്‍ പണം തന്നെ ഭക്ഷണമാക്കുന്ന ഒരാളെ കുറിച്ചു അറിയണോ. 

കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ ലിംഗസുഗൂര്‍ സ്വദേശി 58കാരനായ ധ്യാമപ്പയാണ് 'പണം തീറ്റ'ക്കാരന്‍. നോട്ടുകളല്ല നാണയത്തുട്ടുകളാണ് ഇഷ്ടന്റെ ഇഷ്ടഭക്ഷണം. ഇയാളുടെ വയറ്റില്‍ നിന്നും ഒന്നരക്കിലോഗ്രാം തൂക്കം വരുന്ന 187 നാണയങ്ങളാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. 

ഒരു രൂപ മുതല്‍ അഞ്ചു രൂപ വരെയുള്ള നാണയങ്ങള്‍ വിഴുങ്ങിയ ഇയാള്‍ ഏഴു മാസം കൊണ്ടാണ് ആമാശയത്തില്‍ ഇത്രയും 'സമ്പാദ്യം' ഉണ്ടാക്കിയത്. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ധ്യാമപ്പയുടെ വയറ്റില്‍ നാണയത്തുട്ടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഹംഗലിലെ ശ്രീകുമാരേശ്വര ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ചേര്‍ന്ന് ശസ്ത്രക്രിയ നടത്തി നാണയങ്ങള്‍ പുറത്തെടുക്കുകയായിരുന്നു. 

എപ്പോഴും വിശപ്പു തോന്നുന്ന 'പിക' എന്ന അസുഖമാണ് ഇയാള്‍ക്കുള്ളതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈശ്വര്‍ കല്‍ബുര്‍ഗി, പ്രകാശ് കട്ടിമണി, രൂപ ഹുലകുണ്ഡെ, അര്‍ച്ചന എന്നിവരടങ്ങിയ ഡോക്ടര്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

Tags

Latest News