Sorry, you need to enable JavaScript to visit this website.

ന്യൂയോര്‍ക്ക് സബ്‌വേ ട്രെയിനില്‍ വനിതാ അക്രമി സംഘത്തിന്റെ കൊള്ള

ന്യൂയോര്‍ക്ക്- സബ്‌വേ ട്രെയിനില്‍ കൊള്ള നടത്തി വനിത അക്രമി സംഘം. പെണ്‍കുട്ടികളെ ആക്രമിച്ചും അവരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ കവര്‍ന്നുമാണ് വനിതാ അക്രമിസംഘം സബ്‌വേ ട്രെയിനില്‍ അഴിഞ്ഞാടിയത്. ദേഹം മുഴുവന്‍ മറയ്ക്കുന്ന വിധത്തിലുള്ള നിയോണ്‍ ഗ്രീന്‍ വസ്ത്രം ധരിച്ചായിരുന്നു അക്രമികളെത്തിയത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അ്ക്രമി സംഘത്തില്‍ ആറ് സ്ത്രീകളാണ് ഉണ്ടായിരുന്നത്. പുലര്‍ച്ചെ രണ്ടുമണിയോടെ ടൈംസ് സ്‌ക്വയര്‍ സബ്‌വേ ട്രെയിനുള്ളിലായിരുന്നു സംഭവം. 19കാരികളായ രണ്ടു പെണ്‍കുട്ടികളെയാണ് ഇവര്‍ ആക്രമിച്ചതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അക്രമികളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ മുഖത്ത് തുടര്‍ച്ചയായി ഇടിക്കുന്നത് വീഡിയോയില്‍ കാണാം.

പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, വാലറ്റ് മറ്റു വസ്തുക്കള്‍ തുടങ്ങിയവ അക്രമികള്‍ കവര്‍ന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Latest News