Sorry, you need to enable JavaScript to visit this website.

പി.സി ജോർജ് വാക്കുമാറ്റി, ഈശോ മികച്ച സിനിമയെന്ന് പ്രതികരണം, നന്ദിയെന്ന് നാദിർഷാ

കൊച്ചി- ഈശോ സിനിമക്ക് എതിരെ പറഞ്ഞത് തെറ്റായിപ്പോയെന്നും നേരത്തെ എതിർത്തതിൽ ഖേദിക്കുന്നുവെന്നും കേരള ജനപക്ഷം നേതാവ് പി.സി ജോർജ്. സമൂഹത്തിലെ മുഴുവൻ തെറ്റുകൾക്ക് എതിരെയും ഈ സിനിമ പ്രതികരിക്കുന്നുണ്ടെന്നും പി.സി ജോർജ് പറഞ്ഞു. സിനിമയുടെ പേരും ബൈബിൾ എന്ന വാക്കും കേട്ടതാണ് എതിർക്കാൻ കാരണം. നാദിർഷായോട് നേരത്തെ സംസാരിച്ചിരുന്നുവെന്നും പടം കണ്ട ശേഷം പ്രതികരിക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. പടം കണ്ട ശേഷം ഈ സിനിമ മികച്ചതാണെന്ന് തോന്നിയെന്നും ഈ പടം ഇന്നത്തെ സമൂഹത്തിലെ പ്രശ്‌നങ്ങളെ സത്യസന്ധമായി സിനിമ അടയാളപ്പെടുത്തുന്നുണ്ടെന്നും പി.സി ജോർജ് പറഞ്ഞു. 
സത്യം മനസിലായപ്പോൾ അത് തിരുത്താനുള്ള അങ്ങയുടെ വലിയ മനസിന് ഒരുപാട് നന്ദിയെന്ന് നാദിർഷാ പ്രതികരിച്ചു.
സിനിമയുടെ പ്രഖ്യാപന വേളയിൽ കനത്ത പ്രതിഷേധമാണ് ഈശോക്കെതിരെ പി.സി ജോർജ് ഉയർത്തിയിരുന്നത്.
 

Latest News