Sorry, you need to enable JavaScript to visit this website.

റഷ്യയോട് ചേര്‍ത്ത പ്രദേശങ്ങളില്‍ യു എന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് മസ്‌ക്

കീവ്: യുദ്ധം അവസാനിപ്പിക്കണമെന്ന ട്വിറ്റര്‍ സി. ഇ. ഒ ഇലോണ്‍ മസ്‌കിന്റെ ട്വീറ്റിനെ അപലപിച്ച് യുക്രെയ്ന്‍ ജനത. റഷ്യയോട് ചേര്‍ക്കപ്പെട്ട പ്രദേശങ്ങളില്‍ ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന ട്വീറ്റിനെതിരെയാണ് പ്രസിഡണ്ട് വല്‍ഡിമര്‍ സെലന്‍സ്‌കി അടക്കം രംഗത്തെത്തിയത്. 

ജനങ്ങളുടെ പിന്തുണക്ക് അനുസരിച്ച് തീരുമാനിക്കാമെന്നായിരുന്നു മസ്‌കിന്റെ പ്രതികരണം. യുക്രെയ്‌നിലേക്കുള്ള റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മസ്‌ക്. എന്നാല്‍ ഇതിനെ അപലപിച്ച് റഷ്യയെ പിന്തുണക്കുന്ന മസ്‌കിനെയാണോ ആണോ മറിച്ച് യുക്രെയിനിനെ പിന്തുണക്കുന്ന മസ്‌കിനോടാണോ നിങ്ങള്‍ക്ക് താല്‍പര്യമെന്ന് സെലന്‍സ്‌കി ചോദിച്ചു.

ട്വീറ്റിനെ പ്രതിരോധിച്ചുകൊണ്ട് ലിത്വാനിയയും രംഗത്തെത്തി. 'പ്രിയപ്പെട്ട എലോണ്‍ മസ്‌ക്, ആരെങ്കിലും ടെസ്ലയുടെ ചക്രങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചാല്‍ അവരെ ഒരിക്കലും കാറിന്റെയോ ചക്രത്തിന്റെയോ നിയമപരമായ ഉടമയാക്കില്ല. ഇരു വിഭാഗവും അതിനെ പിന്തുണച്ച് വോട്ട് ചെയ്താല്‍ പോലും അതിന് നിയമപരമായ സാധുതയുണ്ടാവില്ലെന്നും' ലിത്വാന പ്രസിഡന്റ് ഗിത്താനാസ് നൗസേത ട്വീറ്റ് ചെയ്തു. 

എന്നാല്‍ ഇതിന് പിന്നാലെ തന്റെ നിര്‍ദേശം ജനപ്രീതി നേടിയില്ലെങ്കില്‍ അത് കാര്യമാക്കുന്നില്ലെന്നും ലക്ഷക്കണക്കിനാളുകള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ മരിക്കുകയാണെന്നും മസ്‌ക് പറഞ്ഞു. യുക്രെയ്ന്റെ മൂന്നിരട്ടിയാണ് റഷ്യയുടെ ജനസംഖ്യ. അതുകൊണ്ട് തന്നെ യുക്രെയ്ന്റെ വിജയ സാധ്യത കുറവാണ്. നിങ്ങള്‍ക്ക് യുക്രെയ്ന്‍ ജനതയില്‍ ശ്രദ്ധയുണ്ടെങ്കില്‍ സമാധാനത്തിനായി പ്രവര്‍ത്തിക്കണമെന്ന് മസ്‌ക് ട്വിറ്ററില്‍ കുറിച്ചു.

Latest News