Sorry, you need to enable JavaScript to visit this website.

ജപ്പാന് മുകളിലൂടെ ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം

ടോക്യോ- ജപ്പാന് മുകളിലൂടെ ഉത്തരകൊറിയ ഇന്റര്‍മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ തൊടുത്തതായി റിപ്പോര്‍ട്ട്. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈലിന്റെ പരീക്ഷണമാണ് ഉത്തര കൊറിയ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ജപ്പാന്റെ വടക്കന്‍ വ്യോമാതിര്‍ത്തിയിലൂടെ കടന്നുപോയ മിസൈല്‍ പസഫിക് സമുദ്രത്തില്‍ പതിക്കുകയായിരുന്നുവെന്നാണ് വിവരം.  ഇതേതുടര്‍ന്ന് വടക്കന്‍ ജപ്പാനില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തി വെച്ചു. 

അതിനിടെ ജപ്പാന് മുകളിലൂടെ ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം നടത്തിയതിനെ കുറിച്ച് യു. എസ് ദേശീയ സുരക്ഷ കൗണ്‍സില്‍ ഉപദേഷ്ടാവ് ദക്ഷിണ കൊറിയയുടേയും ജപ്പാന്റേയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായി സംസാരിച്ചു. സഖ്യരാഷ്ട്രങ്ങളായ ഇരുവരും ഉചിതവും ശക്തവുമായ നടപടികള്‍ കൈക്കൊള്ളുമെന്ന് അറിയിച്ചതായി യു. എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വ്യക്തമാക്കി. ജപ്പാന്റെ മിസൈല്‍ മുന്നറിയിപ്പ് സംവിധാനം സജീവമാക്കാന്‍ മുന്നറിയിപ്പ് നല്‍കിയതിനോടൊപ്പം അതീവ ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. യു. എസ് ഇന്‍ഡോ പസഫിക് കമാന്‍ഡും മിസൈല്‍ വിക്ഷേപണത്തെ അപലപിച്ചു. അമേരിക്ക ഈ നടപടികളെ അപലപിക്കുകയും നിയമവിരുദ്ധവും അസ്ഥിരപ്പെടുത്തുന്നതുമായ പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഉത്തര കൊറിയോട് ആവശ്യപ്പെടുകയും ചെയ്തു. 2017ന് ശേഷം ആദ്യമായാണ് ജപ്പാനിലേക്ക് ഉത്തര കൊറിയന്‍ മിസൈല്‍ പരീക്ഷണം ഉണ്ടാകുന്നത്.

Latest News