Sorry, you need to enable JavaScript to visit this website.

കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിയയുടെ മൃതദേഹം  കനാലിൽ കണ്ടെത്തി

കൊല്ലം - കരുനാഗപ്പള്ളി വള്ളിക്കാവില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൃതദേഹം അമൃതസേതുവിന് സമീപത്തുനിന്നും കണ്ടെത്തി.പറയകടവ് തൈക്കാട്ട്ശേരി പ്രജേഷ്കുമാറിന്‍റെ മകന്‍ അനന്തപത്മനാഭന്‍(16)ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിമുതല്‍ കാണാനില്ലായിരുന്നു. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. വലിയഴീക്കൽ എച്ച്എസ്എസിലെ – ലെ പ്ളസ് വണ്‍ വിദ്യാര്‍ഥിയാണ്.പാലത്തിൽ നിന്നും ടി.എസ് കനാലില്‍ ചാടിയെന്നാണ് കരുതുന്നത്.

Latest News