Sorry, you need to enable JavaScript to visit this website.

അട്ടപ്പാടിയില്‍ കെട്ടിടത്തില്‍ നിന്നും മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം

പാലക്കാട്- അട്ടപ്പാടി അഗളിയില്‍ വ്യാപാര സമുച്ചയത്തിനകത്തു നിന്നും മൂന്നു ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. അഗളി സ്വദേശി വെങ്കിടേഷാണ് മരിച്ചത്. 60 വയസായിരുന്നു.

പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള കെട്ടിടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കെട്ടിടത്തില്‍ നിന്നും ദുര്‍ഗന്ധമുണ്ടാകുന്നത്  ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പോാലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

വീടുകള്‍ കയറി തുണി വില്‍ക്കുന്ന ജോലിയാണ് വെങ്കിടേഷ് ചെയ്തിരുന്നത്. സംഭവത്തില്‍ അഗളി പോലീസ് അന്വേഷണം തുടങ്ങി.

Latest News