Sorry, you need to enable JavaScript to visit this website.

അറ്റ്‌ലസ് രാമചന്ദ്രനെ അവഹേളിച്ച് അഡ്വ. ജയശങ്കർ; ദുരന്തമായെന്ന് പരിഹാസം

കോഴിക്കോട്- അന്തരിച്ച പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രനെ അവഹേളിച്ച് അഡ്വ. ജയശങ്കർ. പ്രഹസനമായി തുടങ്ങി ദുരന്തമായി പര്യവസാനിച്ച ജീവിതം എന്ന് അനുശോചന കുറിപ്പിൽ എഴുതിയാണ് രാഷ്ട്രീയ വിമർശകനായ ജയശങ്കറിന്റെ പരിഹാസം വന്നത്. 
ജയശങ്കറിന്റെ വാക്കുകൾ. 

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം..
ഒരു കാലത്ത് ടെലിവിഷൻ പ്രേക്ഷകരെ ചിരിപ്പിച്ച മുഖവും സ്വരവുമായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ. ഇന്ത്യാവിഷൻ ചാനലിന്റെ ഡയറക്ടർ ആയിരുന്നു. ഇടക്കാലത്ത് ചില സിനിമകളിലും മുഖം കാട്ടി. പിന്നീട് ബിസിനസ് തകർന്നു, ജയിൽ വാസം അനുഭവിച്ചു. 
പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലി.
ജയശങ്കറിനെതിരെ കനത്ത പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മരണത്തിലും മനുഷ്യരെ വെറുതെ വിടാത്തയാൾ എന്ന് നിരവധി പേർ അഭിപ്രായം രേഖപ്പെടുത്തി. 

Latest News