Sorry, you need to enable JavaScript to visit this website.

ഓസ്‌ട്രേലിയന്‍ ടീനേജര്‍ ന്യൂകാസിലില്‍

ലണ്ടന്‍ - ഓസ്‌ട്രേലിയന്‍ ലീഗില്‍ സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്‌സിന് കളിക്കുന്ന പതിനെട്ടുകാരന്‍ സ്‌ട്രൈക്കര്‍ ഗാരംഗ് കുവോളുമായി സൗദി ഉടമസ്ഥതയിലുള്ള ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് ന്യൂകാസില്‍ ധാരണയിലെത്തി. കഴിഞ്ഞയാഴ്ച യുവ താരം ന്യൂസിലാന്റിനെതിരെ ഓസ്‌ട്രേലിയക്കു വേണ്ടി അരങ്ങേറിയിരുന്നു. ഈജിപ്തില്‍ ജനിച്ച കുവോള്‍ അഭയാര്‍ഥിയായാണ് കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിലെത്തിയത്. 2021 ല്‍ മറൈനേഴ്‌സ് യൂത്ത് അക്കാദമിയില്‍ ചേര്‍ന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഓസ്‌ട്രേലിയന്‍ ലീഗില്‍ അരങ്ങേറിയത്. ആദ്യ ഏഴു കളികളില്‍ പകരക്കാരനായിറങ്ങിയ കുവോള്‍ നാലു ഗോളടിച്ചു. 
 

Latest News