Sorry, you need to enable JavaScript to visit this website.

ചെന്നൈയനില്‍ രണ്ട് മലയാളികള്‍

ന്യൂദല്‍ഹി - അടുത്ത ഐ.എസ്.എല്ലിനുള്ള ചെന്നൈയന്‍ എഫ്.സി ടീമില്‍ രണ്ട് മലയാളികള്‍. മുന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം കെ. പ്രശാന്തും ഈസ്റ്റ്ബംഗാളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ജോബി ജസ്റ്റിനുമാണ് മുപ്പത്തഞ്ചംഗ ടീമില്‍ സ്ഥാനം പിടിച്ചത്. ഏഴാമത്തെ വിദേശ താരമായി ഡച്ച് കളിക്കാരന്‍ നാസര്‍ അല്‍ഖയാത് ടീമിലെത്തി. ഡച്ച് ഫസ്റ്റ് ഡിവിഷനിലായിരുന്നു നാസര്‍. വൈസ് ക്യാപ്റ്റന്‍ ഫാലു ഡിയാനെ സെനഗാല്‍ ദേശീയ ടീമംഗമായിരുന്നു. ഇറാന്‍ താരം വഫ ഹഖമനേഷി, ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ജൂലിയസ് ദൂകര്‍, ഘാനാ സ്‌ട്രൈക്കര്‍ കവാമെ കരികാരി, ക്രൊയേഷ്യന്‍ ഫോര്‍വേഡ് പെറ്റാര്‍ സ്ലിസ്‌കോവിച് എന്നിവരാണ് മറ്റു വിദേശ കളിക്കാര്‍. ഇവരെല്ലാം ഡ്യൂറന്റ് കപ്പില്‍ കളിച്ചിരുന്നു. നാലു പേര്‍ ഗോളടിക്കുകയും ചെയ്തു. 
അനിരുദ്ധ ഥാപ്പയാണ് ക്യാപ്റ്റന്‍. മുഹമ്മദ് റഫീഖ്, അലക്‌സാണ്ടര്‍ ജെസുരാജ്, വിന്‍സി ബാരറ്റൊ എന്നിവരാണ് പ്രധാനപ്പെട്ട ആഭ്യന്തര കളിക്കാര്‍. ചെന്നൈയന്‍ എഫ്.സി ആദ്യ മത്സരത്തില്‍ 10 ന് എ.ടി.കെ മോഹന്‍ബഗാനുമായി ഏറ്റുമുട്ടും.

Latest News