Sorry, you need to enable JavaScript to visit this website.

സെന്‍ട്രല്‍ ടെക്‌സസില്‍ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

ഓസ്റ്റിന്‍- അമേരിക്കയിലെ സെന്‍ട്രല്‍ ടെക്സസിലെ മാക്ഗ്രിഗറിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അക്രമിക്കാണോ പരുക്കേറ്റതെന്ന കാര്യം വ്യക്തമല്ല. 

അക്രമി പിടിയിലായതായി ന്യൂസ് ഏജന്‍സി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. യാതൊരു തരത്തിലുള്ള സുരക്ഷാ ഭീഷണിയും പ്രദേശത്ത് നിലനില്‍ക്കുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആക്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കൊല്ലപ്പെട്ടവരും അക്രമിയും തമ്മില്‍ ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വെടിവെപ്പ് നടന്ന റസിഡന്‍ഷ്യല്‍ ഏരിയ സുരക്ഷാ വലയത്തിലാണെന്ന് ടെക്സസ് പൊതുസുരക്ഷ ഏജന്‍സി അറിയിച്ചു. 

അതേസമയം, മരിച്ച അഞ്ചുപേര്‍ക്കും വെടിയേറ്റിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ പൊതുസുരക്ഷ ഏജന്‍സി വക്താവ് സര്‍ജന്റ് റയാന്‍ ഹൊവാര്‍ഡ് വിസമ്മതിച്ചു. പലരുടെയും മരണകാരണം വ്യക്തമല്ലെന്നാണ് അദ്ദേഹം നല്‍കിയ മറുപടി.

Latest News