Sorry, you need to enable JavaScript to visit this website.

ടെട്രാ ട്രക്ക് ഇടപാടില്‍ സാക്ഷിയായി എ.കെ ആന്റണി കോടതിയില്‍ ഹാജരായി

ന്യൂദല്‍ഹി- ടെട്രാ ട്രക്ക് ഇടപാടുമായി ബന്ധപ്പെട്ട സി.ബി.ഐ കേസില്‍ സാക്ഷി വിസ്താരത്തിന് മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി ദല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരായി. സേനക്ക് ട്രക്ക് വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന എ.കെ ആന്റണിയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തവിട്ടത്. കേസ് കോടതിയില്‍ നടന്നവരുന്നതിനിടെ സി.ബി.ഐ സാക്ഷിയായിട്ടാണ് കേരളത്തിലായിരുന്ന ആന്റണി ബുധനാഴ്ച ദല്‍ഹി റോസ് അവന്യു കോടതിയില്‍ എത്തി മൊഴി നല്‍കിയത്. നിലവാരം കുറഞ്ഞ ട്രക്കുകള്‍ പ്രതിരോധ സേനക്ക് അമിത വില നല്‍കി വാങ്ങി എന്നതുമായി ബന്ധപ്പെട്ടാണ് കേസ്. ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡില്‍നിന്ന് 600  ട്രക്കുകള്‍ വാങ്ങുന്നതിന് 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തതായി മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ സിംഗ് ആണ് ആരോപണം ഉന്നയിച്ചത്.

 

Latest News