Sorry, you need to enable JavaScript to visit this website.

ആര്‍. എസ്. എസ് ഓഫിസിന് കേന്ദ്ര സേനയുടെ സുരക്ഷ

ആലുവ- ആര്‍. എസ്. എസ് ഓഫീസിന് കേന്ദ്രസേനയുടെ സുരക്ഷ. അഞ്ച് ആര്‍. എസ്. എസ് പ്രവര്‍ത്തകര്‍ക്ക് ഭീഷണിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷ. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് സുരക്ഷ ഒരുക്കിയത്. അമ്പതോളം വരുന്ന കേന്ദ്ര സേനയാണ് എത്തിയത്. ആര്‍. എസ്. എസ് കാര്യാലയത്തിലെത്തി വിശദാംശങ്ങള്‍ ശേഖരിച്ചു.

ആര്‍. എസ്. എസ് കാര്യാലയമായ കേശവ സ്മൃതിക്കും സുരക്ഷ ഒരുക്കിയിട്ടുണ്ട്. എറണാകുളം ജില്ലയില്‍ കൂടുതല്‍ നേതാക്കള്‍ക്ക് സുരക്ഷ ഒരുക്കാനും കേന്ദ്രം നിര്‍ദേശം നല്‍കി. എറണാകുളം ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള മേഖലയാണ് ആലുവ.

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷം കേരളത്തില്‍ കനത്ത പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. ഇന്റലിന്റ്‌സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പോലീസ് സുരക്ഷയൊരുക്കിയത്. പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീട്ടിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.

Latest News