Sorry, you need to enable JavaScript to visit this website.

തണ്ണിമത്തനുള്ളിൽ മയക്കുമരുന്ന് കടത്ത്- അഞ്ച് പേര്‍ അറസ്റ്റില്‍

റിയാദ്- തണ്ണിമത്തനുള്ളിൽ മയക്കുമരുന്ന് കടത്തിയതിന് റിയാദില്‍ നാലു വിദേശികളും ഒരു സൗദി പൗരനുമടക്കം അഞ്ചു പേര്‍ അറസ്റ്റിലായി. 765000 ആംഫെറ്റാമിന്‍ മയക്കുമരുന്ന് ഗുളികകള്‍ പ്രത്യേക പാക്കുകളായി വത്തക്കകളില്‍ ഒളിപ്പിച്ചു റിയാദിലേക്ക് എത്തിച്ചതായിരുന്നു ഇവര്‍. പിടിക്കപ്പെട്ട നാലു പേര്‍ സിറിയക്കാരാണ്. തുടര്‍നടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് മാറ്റി.

Tags

Latest News