Sorry, you need to enable JavaScript to visit this website.

ഹിജാബ് വിരുദ്ധ പ്രതിഷേധത്തെ പിന്തുണച്ച് തുര്‍ക്കിഷ് ഗായിക മുടി മുറിച്ചു

തെഹ്റാന്‍- ഹിജാബ് വിരുദ്ധ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് തുര്‍ക്കിഷ് ഗായിക മെലക് മോസ്സോ സംഗീത പരിപാടിക്കിടെ മുടി മുറിച്ചു. സ്ത്രീകളുടെ കൂട്ടായ്മയ്ക്കൊപ്പമാണ് മെലക് പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത്.

ഇറാന്‍ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് മുടി മുറിച്ചത്. സംഗീത വേദിയില്‍ നിന്നുകൊണ്ട് മുടി മുറിയ്ക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. 

ഹിജാബ് നിയമങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് ഇറാന്‍ യുവതി മഹ്സ അമിനിയെ പോലീസ് അറസ്റ്റുചെയ്യുകയും പിന്നീട് യുവത മരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പ്രതിഷേധങ്ങള്‍ ശക്തമായത്. 46 ഇറാനിയന്‍ നഗരങ്ങളിലേക്കണ് ഇപ്പോള്‍ പ്രതിഷേധം വ്യാപിച്ചിരിക്കുന്നത്. സുരക്ഷാസേനയുമായുളള ഏറ്റുമുട്ടലില്‍ 75 പേര്‍ കൊല്ലപ്പെട്ടന്ന് പ്രതിഷേധ സംഘടനകള്‍ ആരോപിക്കുന്നു.

Latest News