Sorry, you need to enable JavaScript to visit this website.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിന് 50 വര്‍ഷം കഠിന തടവ്

തൃശൂര്‍- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിനു 50 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ. കുന്നംകുളം പോര്‍ക്കുളം പന്തായില്‍ വീട്ടില്‍ സായൂജിനാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. 

പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പ്രതി അതിക്രമിച്ചു കയറി പീഡിപ്പിച്ചുവെന്നാണ് കേസ്. 2018ലാണ് കേസിനാസ്പദമായ സംഭവം. ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തിയപ്പോഴാണ് പീഡന വിവരം വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

Latest News