Sorry, you need to enable JavaScript to visit this website.

പോപ്പുലര്‍ ഫ്രണ്ട് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂദല്‍ഹി- പി. എഫ്. ഐ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. സംഘടനയുടെ പ്രവര്‍ത്തകരെയും പിന്തുണയ്ക്കുന്നവരെയും നിരീക്ഷിക്കണമെന്നും നിരോധിത സംഘടനകളുടെ ഓഫീസുകള്‍ സീല്‍ ചെയ്യണമെന്നുമാണ് നിര്‍ദ്ദേശത്തിലുള്ളത്. 

ഇതിന് പിന്നാലെ കോഴിക്കോട് മീഞ്ചന്തയിലുള്ള പി. എഫ്. ഐയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് സീല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു. ജില്ലയിലെ മറ്റ് ഓഫീസുകളിലും സമാന നടപടികളിലേക്ക് പോലീസ് കടക്കും. ഓഫീസുകള്‍ സീല്‍ ചെയ്യാനെത്തുമ്പോള്‍ ഏതെങ്കിലും രീതിയിലുള്ള സംഘര്‍ഷം ഉണ്ടാവുകയാണെങ്കില്‍ അത് തടയാനുള്ള നടപടികള്‍ സ്വീകരിക്കാനും പോലീസ് മേധാവികള്‍ക്ക് നിര്‍േദ്ദശമുണ്ട്. 

അതേസമയം പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്ന് ദല്‍ഹി ഷബീന്‍ബാഗില്‍ സംഘര്‍ഷം ഉടലെടുത്തു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ദല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പി. എഫ്. ഐയുടെ നിരോധനം അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഭാഗമെന്ന് എസ്. ഡി. പി. ഐ പ്രതികരിച്ചു. ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കും മേലുള്ള തിരിച്ചടിയാണ് നിരോധനമെന്നും ഭരണകൂടം സംഘടനാ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നുവെന്നും എസ്. ഡി. പി. ഐ കൂട്ടിച്ചേര്‍ത്തു.

Tags

Latest News