Sorry, you need to enable JavaScript to visit this website.

വര്‍ഗ്ഗീയ- തീവ്രവാദ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ക്കെല്ലാം നിയമം ഒരുപോലെ ബാധകമാക്കണം: യെച്ചൂരി

ന്യൂദല്‍ഹി- വര്‍ഗീയതയും തീവ്രവാദവും ഉള്‍പ്പെടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എല്ലാവര്‍ക്കും നിയമം ഒരുപോലെ ബാധകമാക്കണമെന്ന് സി. പി. എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആര്‍. എസ്. എസ് നിരോധിക്കണോ എന്ന ചോദ്യത്തിന് മൂന്ന് തവണ ആര്‍. എസ്. എസ് നിരോധിക്കപ്പെട്ടിട്ടുണ്ടല്ലോയെന്നും എന്നിട്ട് എന്തെങ്കിലും സംഭവിച്ചോയെന്നും യെച്ചൂരി ചോദിച്ചു.

നിരോധനം പരിഹാരമല്ല, രാഷ്ട്രീയമായ ഒറ്റപ്പെടുത്തണമെന്നും യെച്ചൂരി പറഞ്ഞു. എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളേയും സി. പി. എം എതിര്‍ക്കുന്നു. പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടതാണ്. ആര്‍. എസ്. എസും ബി. ജെ. പിയും പറയുന്നത് കേരളം തീവ്രവാദത്തിന്റെ ഹോട്ട് സ്പോട്ട് ആണെന്നാണ്. തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നത് ആരായാലും അവരെ ഒറ്റപ്പെടുത്തണമെന്നും ദല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ട് സംസാരിക്കവെ യെച്ചൂരി പറഞ്ഞു. 

മതപരമായ വേര്‍തിരിവ് ഉണ്ടാകാന്‍ പാടില്ല. അത്തരം രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും യെച്ചൂരി പറഞ്ഞു. പി. എഫ്. ഐയെ നിരോധിച്ചുകൊണ്ട് ആയില്ല. ഇത്തരത്തിലൊരു നിരോധനം ഫലം ചെയ്യുമെന്ന് കരുതുന്നില്ല. സിമി എന്ന പേരില്‍ നേരത്തെയുണ്ടായിരുന്ന സംഘടന നിരോധിച്ചതല്ലേയെന്നും യെച്ചൂരി ഓര്‍മ്മിപ്പിച്ചു.

Tags

Latest News