Sorry, you need to enable JavaScript to visit this website.

പോപ്പുലര്‍ ഫ്രണ്ടിനെ മാത്രമല്ല ആര്‍. എസ്. എസിനേയും നിരോധിക്കണമെന്ന് വി. ഡി. സതീശനും ചെന്നിത്തലയും

മലപ്പുറം- ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഒരേപോലെ എതിര്‍ക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. വെറുപ്പും വിദ്വേഷവും പരത്തി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് പോപ്പുലര്‍ ഫ്രണ്ടും ആര്‍. എസ്. എസും നടത്തുന്നത്. ആര്‍. എസ്. എസിനെയും നിരോധിക്കണമെന്നും അവരും ഇതേപോലെ പ്രവര്‍ത്തിക്കുന്നവരാണെന്നും വി. ഡി. സതീശന്‍ പ്രതികരിച്ചു.

ഒരു കാരണവശാലും ഇത്തരം വര്‍ഗീയ സംഘടനകളുമായി സമരസപ്പെടുകയില്ലെന്നും ഈ സംഘടനകളെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്തണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് നല്ല കാര്യമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ഇതേപോലെ ആര്‍. എസ്. എസിനെയും നിരോധിക്കണം. വര്‍ഗീയത ആളിക്കത്തിക്കുന്ന കാര്യത്തില്‍ രണ്ടുകൂട്ടര്‍ക്കും ഒരേ നിലപാടാണെന്നും ചെന്നിത്തല പറഞ്ഞു.

Latest News