Sorry, you need to enable JavaScript to visit this website.

അമേരിക്കയെ വിറപ്പിച്ച് സൗദി

മുര്‍സിയ - ലോകകപ്പ് സന്നാഹ ഫുട്‌ബോള്‍ മത്സരത്തില്‍ സൗദി അറേബ്യ അമേരിക്കയുമായി ഗോള്‍രഹിത സമനില പാലിച്ചു. അമേരിക്ക കഴിഞ്ഞ കളിയില്‍ ജപ്പാനോട് തോറ്റപ്പോള്‍ സൗദിയും ഇക്വഡോറും  സമനില പാലിക്കുകയായിരുന്നു. 
31,000 പേര്‍ക്കിരിക്കാവുന്ന എസ്റ്റേഡിയൊ കണ്ടോമിനയില്‍ അഞ്ഞൂറില്‍ താഴെ പേരേ കളി കാണാനുണ്ടായുള്ളൂ. തുടക്കത്തില്‍ തന്നെ സുല്‍താന്‍ അല്‍ഗന്നാം യു.എസ് ഗോളി മാറ്റ് ടേണറെ വിറപ്പിച്ചു. എഴുപതാം മിനിറ്റില്‍ ഗോള്‍മുഖത്ത് നിന്ന് ഹയ്താം അസീരി പറത്തിയ ഷോട്ടും ഗോളാവേണ്ടതായിരുന്നു. അമേരിക്കന്‍ പോസ്റ്റിലേക്ക് 10 ഷോട്ടുകള്‍ പായിക്കാന്‍ സൗദിക്കു സാധിച്ചു. ഏഴ് ഷോട്ടുകളാണ് അമേരിക്ക തൊടുത്തുവിട്ടത്. 
 

Latest News