Sorry, you need to enable JavaScript to visit this website.

മെസ്സി ഡബ്ള്‍, ജമൈക്കയെ തകര്‍ത്ത് അര്‍ജന്റീന ഒരുങ്ങി

ഹാരിസണ്‍ - ലിയണല്‍ മെസ്സി രണ്ടു ഗോളടിച്ച ലോകകപ്പ് സന്നാഹ ഫുട്‌ബോള്‍ മത്സരത്തില്‍ അര്‍ജന്റീന 3-0 ന് ജമൈക്കയെ തോല്‍പിച്ചു. രണ്ടു തവണ മെസ്സി ആരാധകര്‍ ഗ്രൗണ്ടിലിറങ്ങിയത് കളിയുടെ നിറം കെടുത്തി. പതിമൂന്നാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരെസാണ് ആദ്യ ഗോളടിച്ചത്. അമ്പത്തഞ്ചാം മനിറ്റിലാണ മെസ്സി കളത്തിലിറങ്ങിയത്. മെസ്സിക്ക 164 കളികളില്‍ 90 ഗോളായി. 86ാം മിനിറ്റില്‍ 23 വാര അകലെ നിന്ന് ഇടങ്കാലന്‍ ഷോട്ടിലൂടെയും മൂന്നു മിനിറ്റിനു ശേഷം ഫ്രീകിക്കിലൂടെയുമാണ് മുപ്പത്തഞ്ചുകാരന്‍ സ്‌കോര്‍ ചെയ്തത്. അറുപത്തഞ്ചാം മിനിറ്റിലും ആദ്യ ഗോളിനു തൊട്ടുപിന്നാലെയുമാണ് മെസ്സിയുടെ സമീപത്തേക്ക് ആരാധകന്‍ കുതിച്ചെത്തിയത്. 
ഇടവേളക്ക് തൊട്ടുമുമ്പ് മെസ്സി വാംഅപ് തുടങ്ങിയതു മുതല്‍ കാണികളിലേറെയും കളിയില്‍ ശ്രദ്ധ വിടുകയും വാംഅപ്പിന്റെ ഹരത്തിലേക്ക് മാറുകയും ചെയ്തിരുന്നു. ലൗതാരൊ മാര്‍ടിനേസിനു പകരക്കാരനായി ഇറങ്ങിയപ്പോള്‍ സ്‌റ്റേഡിയം പ്രകമ്പനം കൊണ്ടു.
 

Latest News