Sorry, you need to enable JavaScript to visit this website.

ബ്രസീലിന് തകര്‍പ്പന്‍ ജയം, പാരിസില്‍ വംശീയാക്രമണം

പാരിസ് - പാരിസില്‍ നടന്ന ലോകകപ്പ് സന്നാഹ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീല്‍ 5-1 ന് തുനീഷ്യയെ തകര്‍ത്തു. പെലെയുടെ ബ്രസീല്‍ ഗോള്‍ റെക്കോര്‍ഡിലേക്ക് നെയ്മാര്‍ ഒരു ചുവട് കൂടി അടുത്തു. രണ്ടാം ഗോളടിച്ച ബ്രസീല്‍ സ്‌ട്രൈക്കര്‍ റിച്ചാര്‍ലിസനു നേരെ കാണികള്‍ പഴത്തൊലി എറിഞ്ഞ് വംശീയാക്രമണം നടത്തി. ബ്രസീല്‍ കളിക്കാരുടെ നേരെ ലേസര്‍ വെളിച്ചം അടിച്ചതിനാല്‍ രണ്ടു തവണ കളി നിര്‍ത്തേണ്ടി വന്നു. 
ലോകകപ്പിന് മുമ്പുള്ള അവസാന സന്നാഹ മത്സരത്തില്‍ ബ്രസീല്‍ ആദ്യ പകുതിയില്‍ നിറഞ്ഞാടി. റഫീഞ്ഞ രണ്ടു തവണ സ്‌കോര്‍ ചെയ്തു. പെലെയുടെ റെക്കോര്‍ഡിന് രണ്ടു ഗോള്‍ പിന്നിലെത്തി നെയ്മാര്‍. റിച്ചാര്‍ലിസനും രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ പെഡ്രോയും മറ്റു ഗോളുകള്‍ നേടി. കാണികള്‍ തുടര്‍ന്നും കൂവുകയും കൈയില്‍ കിട്ടിയതെല്ലാം ഗ്രൗണ്ടിലേക്ക് വലിച്ചെറിയുകയും ചെയ്തു. നാണക്കേടാണ് ഇതെന്ന് ബ്രസീല്‍ ക്യാപ്റ്റന്‍ തിയാഗൊ സില്‍വ പറഞ്ഞു. വംശീയതക്കെതിരായ സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് ബ്രസീല്‍ മത്സരം തുടങ്ങിയത്. നിര്‍ഭാഗ്യകരമെന്നു പറയാം പലരുടെയും മനോഭാവം മാറില്ലെന്ന് സില്‍വ പറഞ്ഞു.
 

Latest News