Sorry, you need to enable JavaScript to visit this website.

കോച്ച് മോസിമാനെ അഹ്‌ലി വിട്ട് അഹ്‌ലിയില്‍ 

ജിദ്ദ - ദക്ഷിണാഫ്രിക്കക്കാരനായ കോച്ച് പിറ്റ്‌സൊ മോസിമാനെ സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍അഹ്‌ലിയെ പരിശീലിപ്പിക്കും. ആഫ്രിക്കയിലെ ഏറ്റവും വിജയം വരിച്ച ഫുട്‌ബോള്‍ കോച്ചാണ് അദ്ദേഹം. അല്‍അഹ്‌ലി ഇപ്പോള്‍ രണ്ടാം ഡിവിഷനിലാണ് കളിക്കുന്നത്. 
ഈജിപ്തില്‍ അല്‍അഹ്‌ലി ക്ലബ്ബിന്റെ കോച്ചായിരുന്നു അദ്ദേഹം. ആഫ്രിക്കയിലെ ഏറ്റവും കിരീടം നേടിയ ടീമായ ഈജിപ്തിലെ അല്‍അഹ്‌ലിയെ പരിശീലിപ്പിക്കുന്നതിന്റെ പിരിമുറുക്കം താങ്ങാനാവില്ലെന്നു പറഞ്ഞ് ജൂണില്‍ ഒഴിയുകയായിരുന്നു. ദക്ഷിണാഫ്രിക്കയിലും തുനീഷ്യയിലുമൊക്കെ അമ്പത്തെട്ടുകാരന്‍ പരിശീലകനായിരുന്നു.

Latest News