Sorry, you need to enable JavaScript to visit this website.

ലോകകപ്പ് കൗണ്ട്ഡൗണ്‍:  പ്രതീക്ഷയോടെ പതിനെട്ടുകാരന്‍

ഓക്‌ലന്റ് - സെപ്റ്റംബറില്‍ പതിനെട്ടാം ജന്മദിനം ആഘോഷിച്ച ഗരാംഗ് കുവോളിനെ ഓസ്‌ട്രേലിയ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്നു. ന്യൂസിലാന്റിനെതിരായ സന്നാഹ മത്സരത്തിലെ 2-0 വിജയത്തില്‍ കുവോള്‍ അരങ്ങേറി. ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ ലീഗില്‍ സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്‌സിന് കളിക്കുന്ന സ്‌ട്രൈക്കറെ സൗദി ഉടമസ്ഥതയിലുള്ള ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ടീം ന്യൂകാസില്‍ ജനുവരിയില്‍ സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്, ലോകകപ്പ് കഴിഞ്ഞയുടന്‍. 
ന്യൂസിലാന്റിനെതിരെ അവസാന 20 മിനിറ്റില്‍ കളത്തിലിറങ്ങിയ കുവോള്‍ പലതവണ എതിര്‍ പ്രതിരോധം തുറന്നെടുത്തു. രണ്ടാം ഗോളിന് വഴിയൊരുക്കിയത് അത്തരമൊരു നീക്കമാണ്. ലോകകപ്പിന് മുമ്പുള്ള ഓസ്‌ട്രേലിയയുടെ അവസാന മത്സരമാണ് ഇത്. 
ഗ്രൂപ്പ് ഡി-യില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനോടാണ് ഓസ്‌ട്രേലിയ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുക. തുനീഷ്യയും ഡെന്മാര്‍ക്കുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. 



 

Latest News